HOME
DETAILS

പെരുന്നാള്‍ ആഘോഷിക്കാന്‍ കോടതിയുടെ കനിവുതേടി ഉസ്മാന്‍...

  
backup
June 09 2018 | 04:06 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%86%e0%b4%98%e0%b5%8b%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d

 


ആലുവ: വിദേശത്തുനിന്നും കുടംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാനെത്തിയ എടത്തല കുഞ്ചാട്ടുകര സ്വദേശി ഉസ്മാന്റെ പെരുന്നാള്‍ കോടതി കനിഞ്ഞില്ലെങ്കില്‍ ഇക്കുറി ഇരുമ്പഴിക്കുള്ളിലാവും. പൊലിസുകാരെ മര്‍ദിച്ചെന്ന കുറ്റം ചാര്‍ത്തി അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഉസ്മാനെ 22 വരെ റിമാന്‍ഡ് ചെയ്തതതോടെയാണ് ഈ യുവാവിന്റെ ഇത്തവണത്തെ പെരുന്നാള്‍ ഇരുമ്പഴിക്കുള്ളിലാവുമോ എന്ന ആശങ്കയുയരുന്നത്.
അലുവ രാജഗിരി ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് 3.15 ഓടെ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് റിനോ ആണ് ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായ ഉസ്മാനെ റിമാന്‍ഡ് ചെയ്തത്. ആരോഗ്യനില വീണ്ടെടുക്കാത്തതിനാല്‍ പ്രതിയെ സുഖപ്പെടുന്നത് വരെ ആശുപത്രിയില്‍ തന്നെ കഴിയാന്‍ അനുവദിക്കുമത്രേ. എന്നാല്‍ പരമാവധി മൂന്നോ നാലാ ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. അതോടെ ഉസ്മാനെ ആലുവ സബ് ജയിലിലേക്ക് മാറ്റേണ്ടി വരും. അടുത്ത വെള്ളിയോ ശനിയോ കേരളത്തില്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ പറക്കമുറ്റാത്ത മൂന്നു കുട്ടികളും, ഭാര്യയും ഉമ്മയും വാപ്പയും ഉസ്മാനില്ലാത്ത ഒരു പെരുന്നാളിന്റെ ഭാഗമാകേണ്ടി വരുമെന്ന ചിന്തയും ഉസ്മാനെ വേദനിപ്പിക്കുന്നു. ആശുപത്രിയിലാണെങ്കിലും റിമാന്‍ഡില്‍ ആയതിനാല്‍ തിങ്കളാഴ്ച്ച കോടതിയില്‍ നിന്നും ജാമ്യം തേടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഉസ്മാന്‍.
എടത്തല കുഞ്ചാട്ടുകരയില്‍ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവമുണ്ടായത്. എടത്തല പൊലിസ് സ്‌റ്റേഷനിലെ എ.എസ്.ഐ പുഷ്പരാജിനും മൂന്ന് സി.പി.ഓമാര്‍ക്കുമെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബൈക്ക് പൊലിസുകാരന്റെ കാറില്‍ ഇടിച്ചെന്നാരോപിച്ച് ഉസ്മാനെ പിടികൂടി പൊലിസ് മര്‍ദിക്കുകയായിരുന്നെന്നാണ് പരാതി. കാറില്‍ കയറ്റികൊണ്ടു പോയ യുവാവിനെ കാറിലും സ്‌റ്റേഷനിലെത്തിച്ചും മര്‍ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. ഉസ്മാനെ മര്‍ദിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് പൊലിസുകാര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിതിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  12 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  21 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  26 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  12 hours ago