HOME
DETAILS

നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സൗകര്യമൊരുക്കണം: നവയുഗം

  
backup
April 14 2020 | 06:04 AM

navayugam-saudi-cdntrel-committee

    ദമാം: നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികൾക്കും നാട്ടിൽ എത്താനുള്ള വിമാന സൗകര്യം ഉണ്ടാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപടികൾ സ്വീകരിക്കണമെന്ന് നവയുഗം കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. നിർത്തി വെച്ചിരിക്കുന്ന രാജ്യാന്തര വിമാനസർവീസുകൾ പുനഃരാരംഭിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും അനുമതി വാങ്ങിയ ശേഷം കേരള സർക്കാർ തന്നെ ചാർട്ടേർഡ് വിമാനങ്ങൾ ഏർപ്പാട് ചെയ്യണമെന്നും ആവശ്യപ്പെട്ടു. അടിയന്തരമായി നാട്ടിലെത്താന്‍ താൽപര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ വെബ്പോര്‍ട്ടല്‍ ആരംഭിക്കുകയും രജിസ്റ്റർ പട്ടിക പ്രകാരം വിമാന യാത്രയുടെ മുന്‍ഗണനാക്രമം ഉണ്ടാക്കണമെന്ന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്. നാട്ടിലെത്തുന്നവര്‍ പതിവുപോലെ ക്വാറന്റീനിലേക്കോ, പ്രത്യേകം തയ്യാറാക്കിയ പ്രവാസി കൊവിഡ് ക്യാമ്പിലേക്കോ പോകാൻ സൗകര്യം ഒരുക്കുക, എല്ലാ പ്രവാസികൾക്കും മുന്തിയ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നതും പരിഗണിക്കണം.

കൂടാതെ, സഊദി സർക്കാർ പലതരം ഇളവുകൾ പ്രഖ്യാപിച്ചിട്ടും ഗൾഫിലെ ഇന്ത്യൻ സ്ക്കൂളുകൾ ഇപ്പോഴും പ്രവാസികളെ പിഴിഞ്ഞ് കൊണ്ടിരിക്കുകയാണെന്നും ട്യൂഷൻ ഫീസ്, അഡ്മിഷൻ ഫീസ് എന്നിവ കുടിശ്ശിക വരുത്തിയവരുടെ കുട്ടികളെ ഇപ്പോൾ ആരംഭിച്ച ഓൺലൈൻ ക്‌ളാസ്സുകളിൽ പങ്കെടുപ്പിക്കാത്ത അവസ്ഥ അടിയന്തരമായി ഇടപെട്ട് തിരുത്തിക്കുന്നതോടൊപ്പം അടുത്ത മൂന്നു മാസത്തെ ഫീസ് ഇളവ് ചെയ്തു കൊടുക്കാനുള്ള നിർദ്ദേശവും നൽകാൻ ഇന്ത്യൻ എംബസിയെ പ്രേരിപ്പിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. കൊറോണ കാലത്തിനു ശേഷം സാമ്പത്തിക പ്രതിസന്ധി കാരണം ഒട്ടേറെ കുടുംബങ്ങൾക്ക് ഗൾഫിലെ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥയാണിപ്പോളെന്നും ഗള്‍ഫില്‍നിന്നും വരുന്ന കുട്ടികള്‍ക്ക് അധ്യയന വർഷത്തിന്റെ ഏത് സമയമാണെങ്കിലും നാട്ടിലെ സ്‌കൂളുകളില്‍ പ്രവേശനം ഉറപ്പാക്കണമെന്നും നവയുഗം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ചു കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും, ഇന്ത്യൻ എംബസ്സിയ്ക്കും നിവേദനങ്ങൾ നൽകുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുമായി കേന്ദ്രകമ്മിറ്റി മുന്നോട്ടു പോകുകയാണെന്നും നവയുഗം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 days ago
No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  3 days ago
No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  3 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  3 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  3 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  3 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  3 days ago
No Image

ഡല്‍ഹിയില്‍ 40ലധികം സ്‌കൂളുകളില്‍ ബോംബ് ഭീഷണി; കുട്ടികളെ തിരിച്ചയച്ചു

National
  •  3 days ago
No Image

ബശ്ശാര്‍ റഷ്യയില്‍- റിപ്പോര്‍ട്ട് 

International
  •  3 days ago
No Image

സ്‌കൂള്‍ കലോത്സവം അവതരണ ഗാനം പഠിപ്പിക്കാന്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ടു; ആവശ്യപ്പെട്ടത് കലോത്സവത്തിലൂടെ വളര്‍ന്നു വന്ന നടിയെന്നും വി. ശിവന്‍ കുട്ടി

Kerala
  •  3 days ago