HOME
DETAILS
MAL
ലോക്ക് ഡൗണ്‍: കേരളത്തിന്റെ നിലപാട് നാളെ അറിയാം
backup
April 14 2020 | 09:04 AM
തിരുവനന്തപുരം: രാജ്യത്ത് ലോക്ക്ഡൗണ്‍ കാലാവധി മെയ് മൂന്നുവരേ നീട്ടിയ സാഹചര്യത്തില്‍ കേരളത്തിന്റെ നിലപാട് നാളെ അറിയാം. ഇതുസംബന്ധിച്ച് സംസ്ഥാനം കൈക്കൊള്ളേണ്ട നടപടികളെ സംബന്ധിച്ച് നാളെ മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കുമെന്ന് മന്ത്രി എ.സി മൊയ്തീന് അറിയിച്ചു. രാജ്യതാല്പര്യത്തിനൊപ്പമാണ് സംസ്ഥാനമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് 19 നിയന്ത്രണത്തില്‍ സംസ്ഥാനം മെച്ചപ്പെട്ട അവസ്ഥയിലാണ്. എന്നാല്‍ ജാഗ്രത ഒഴിവാക്കാന്‍ പറ്റില്ല. ചില മേഖലകളില്‍ ഇപ്പോള്‍ തന്നെ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങളെക്കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."