വിദ്യാര്‍ഥിയെ പഠിപ്പിക്കുന്നവനല്ല പഠിക്കുന്നവനാകണം അധ്യാപകന്‍: ഭാസ്‌ക്കര പൊതുവാള്‍
ഇരിട്ടി: വിദ്യാര്‍ഥിയെ പഠിപ്പിക്കുന്നവനല്ല വിദ്യാര്‍ഥിയെ പഠിക്കുകയും അവന്റെ അഭിരുചിക്കനുസരിച്ച് വളര്‍ത്തുന്നവനുമാകണം അധ്യാപകനെന്ന് പയ്യന്നൂര്‍ മലയാള ഭാഷാ പാഠശാലാ ഡയരക്ടര്‍ ടി.പി ഭാസ്‌കര പൊതുവാള്‍ പറഞ്ഞു. ഇരിട്ടി നഗരസഭ, പുന്നാട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ നന്‍മ സോഷ്യല്‍ സര്‍ക്കിള്‍ എന്നിവ സംയുക്തമായി എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച വിജയോത്‌സവം 2016 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരിട്ടി ഫാല്‍ക്കണ്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ പി.പി അശോകന്‍ അധ്യക്ഷനായി. ഇരിട്ടി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ സുരേശന്‍, പ്രധാനാധ്യാപിക എന്‍ പ്രീത, മുനിസിപ്പല്‍ വൈസ് ചെയര്‍പേര്‍സണ്‍ കെ സരസ്വതി, കൗണ്‍സിലര്‍മാരായ എം.പി അബ്ദുറഹ്മാന്‍, പി.പി ഉസ്മാന്‍, പി.എന്‍ രവീന്ദ്രന്‍, സി മുഹമ്മദലി, ഇന്ദുമതി, പി.കെ ബള്‍ക്കീസ്, മര്‍ച്ചന്റ് അസോസോസിയേഷന്‍ സിക്രട്ടറി പി.കെ മുസ്തഫ ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."