ഗുജറാത്ത് എം.എല്‍.എക്ക് കൊവിഡ്; സ്ഥിരീകരിക്കും മുമ്പ് മുഖ്യമന്ത്രി വിളിച്ച് യോഗത്തില്‍ പങ്കെടുത്തു, വാര്‍ത്താ സമ്മേളനം നടത്തി
അഹമദാബാദ്: ഗുജറാത്തില്‍ എം.എല്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് എം.എല്‍.എ ഇമ്രാന്‍ ഖെദാവാലക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
പരിശോധനാ ഫലം വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇദ്ദേഹം മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വസതിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തിരുന്നു. അതിന് പിന്നാലെ ഇദ്ദേഹം ഒരു വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു. വിജയ് രൂപാണിയെ കൂടാതെ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ആഭ്യന്തര മന്ത്രി പ്രദീപ് സിംഗ് ജഡേജ തുടങ്ങിയവരേയും ഇദ്ദേഹം കണ്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എം.എല്‍.എയെ ഗാന്ധി നഗറിലെ എസ്.വി.പി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയേയും ഖെദാവാലയുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ പേരെയും പരിശോധനക്ക് വിധേയമാക്കും. മുഖ്യമന്ത്രിയുടെ വസതി സാനിറ്റൈസ് ചെയ്യും.
കുറച്ചു നാളുകളായി ഖഡേവാലയ്ക്ക് പനി അനുഭവപ്പെടുന്നുണ്ടായിരുന്നു. സാമ്പിളുകള്‍ പരിശോധിക്കാന്‍ അയച്ചിട്ടും എം.എല്‍.എ പുറത്തിറങ്ങി നടക്കുകയായിരുന്നുവന്ന് ആരോപണമുണ്ട്.
ഗുജറാത്തില്‍ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ എംഎല്‍എയുടെ രോഗ നിര്‍ണ്ണയം മേഖലയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. 617 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 26 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."