'കൊവിഡിനേക്കാള്‍ ഭീകരമാണ് ഭാജീ..പട്ടിണി'- നാട്ടില്‍ പോകാന്‍ അനുമതിക്കായി ബാന്ദ്രയില്‍ പ്രതിഷേധിച്ച കുടിയേറ്റ തൊഴിലാളികളെ വിമര്‍ശിച്ച ഹര്‍ഭജനെതിരെ ആരാധകര്‍
മുംബൈ: നാട്ടില്‍ പോകാന്‍ അനുമതി വേണമെന്ന ആവശ്യവുമായി ബാന്ദ്രയില്‍ പ്രതിഷേധിച്ച കുടിയേറ്റ തൊഴിലാളികളെ വിമര്‍ശിച്ച ഹര്‍ഭജനെതിരെ സോഷ്യല്‍ മീഡിയ. പട്ടിണിയേക്കാള്‍ വലുതല്ല ഒരു കൊറോണയുമെന്നാണ് ഹര്‍ഭജനോട് ആരാധകര്‍ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ബാന്ദ്രയില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ കര്‍ഫ്യൂ ലംഘിച്ച് പുറത്തിറങ്ങിയത്. പണവും ഭക്ഷണവുമില്ലാതെ കഷ്ടപ്പെടുന്ന തൊഴിലാളികള്‍ നാട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയായിരുന്നു. ഇതിനെതിരെ മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംങ് 'ട്വിറ്ററിലൂടെ ശക്തമായി' പ്രതിഷേധിച്ചിരുന്നു. ഇത്രയൊക്കെയായിട്ടും ഇവര്‍ക്കെന്തേ മനസിലാവുന്നില്ലെന്നായിരുന്നു ഹര്‍ഭജന്റെ ചോദ്യം. തൊഴിലാളികളുടെ ഈ പ്രതിഷേധം അവരുടെ മാത്രമല്ല മറ്റുള്ളവരുടേയും ജീവന്‍ അപകടത്തിലാക്കുമെന്നും ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു.
Curfew is the only option to keep everyone inside..what happened in Bandra today is unacceptable.. people not understanding the situation..putting their life and many others in danger.???? @narendramodi @AUThackeray
— Harbhajan Turbanator (@harbhajan_singh) April 14, 2020
നമുക്കിതു പറയാന്‍ എളുപ്പമാണ്. എന്നാല്‍ തൊഴിലാളികള്‍ വലിയ പ്രശ്‌നത്തിലാണ്. ഒരു ആരാധകന്‍ ഓര്‍മിപ്പിക്കുന്നു. അവരിത് തമാശക്ക് ചെയ്തതല്ല ഭാജി എന്നാണ് മറ്റൊരാള്‍ പറയുന്നത്.
Hunger is more dangerous than Corona.
— Vijay Yadav (@itsmevijaykmr) April 14, 2020
കര്‍ഫ്യൂ തീരുന്ന ദിവസം നാട്ടിലേക്ക് മടങ്ങാനുള്ള സാധ്യത തേടിയായിരുന്നു 14ന് ബാന്ദ്രയിലെ തൊഴിലാളികള്‍ തെരുവിലിറങ്ങിയത്. പ്രധാനമന്ത്രി 19 ദിവസത്തേക്ക് കൂടി കര്‍ഫ്യൂ നീട്ടിയതോടെ പ്രതിഷേധിച്ച തൊഴിലാളികളെ പിരിച്ചുവിടാന്‍ പൊലിസിന് ലാത്തി വീശേണ്ടി വന്നു.
നിലവില്‍ കോവിഡ് വലിയതോതില്‍ പടര്‍ന്നിട്ടുള്ള മുംബൈയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കേറ്റ തിരിച്ചടിയായി പോലും ഈ സംഘം ചേരല്‍ വിലയിരുത്തപ്പെട്ടു. പ്രതിഷേധിച്ച ആയിരത്തോളം അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."