HOME
DETAILS

14 ഏക്കറോളം തരിശുഭൂമിയെ വനമാക്കിമാറ്റി മാട്ടുമന്ത കൂട്ടായ്മ

  
backup
June 09 2018 | 06:06 AM

14-%e0%b4%8f%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8b%e0%b4%b3%e0%b4%82-%e0%b4%a4%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%81%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b5%e0%b4%a8




പാലക്കാട്: ആര്‍ക്കും വേണ്ടാത്ത വെറുതെ കിടന്നിരുന്ന തരിശു നിലത്തെ പച്ചപ്പിന്റെ കാടാക്കി മാററിയിരിക്കുകയാണ് ഒരുക്കൂട്ടം യുവാക്കള്‍. കാടുകള്‍ നശിപ്പിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ 14 ഏക്കര്‍ വരുന്ന തരിശുഭൂമിയെ അവര്‍ കൂട്ടായ്മയില്‍ ഒരു കൊച്ചു വനമാക്കി മാറ്റിയത്. കാടുകള്‍ സംരക്ഷിക്കുന്നവര്‍ പോലും ഇന്ന് മരങ്ങള്‍ മുറിച്ചു കെണ്ട് പോകുന്നത് കണ്ട് നില്‍ക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ നമുക്കും ഈ നാടിനും ഒരുമാതൃകയാണ് ആര്‍.സതീഷ്, ബി.സുധാകരന്‍, ദീപം സുരേഷ്, ബോബന്‍ മാട്ടുമന്ത എന്നീ ചെറുപ്പക്കാര്‍. പരിസ്ഥിയെ സ്‌നേഹിക്കുക മാത്രമല്ല അവയെ പരിപാലിക്കുകയും സംരക്ഷിക്കുകയുമാണ് അവര്‍ ചെയ്യുന്നത്്.
പത്ത് വര്‍ഷം മുമ്പ് ചരല്‍ നിറഞ്ഞ ശ്മശാന ഭൂമിയെ അവരുടെ കഠിനപരിശ്രമം കെണ്ട് പച്ചപ്പിന്റെ കുളിര്‍മ്മയേകുന്ന ഒരു വനഭൂമിയാണ് അവര്‍ ഉണ്ടാക്കിയത്. കുറെയോറെ വെല്ലുവിളിയും കഷ്ടതയും ഉണ്ടായിട്ടുപോലും അതെല്ലാം മറികടന്ന് അവര്‍ മുന്നോട്ടു പോകുകയാണ്. ഈ ശ്മശാന ഭൂമിയില്‍ ചരല്‍ നിറഞ്ഞ മണ്ണായതിനാല്‍ അവിടെ ജലാംശം തങ്ങിനില്‍ക്കില്ല അതുപോലെ ചരിവുള്ള പ്രദേശമാണ്.ഇതെല്ലാം മുന്നില്‍ കണ്ട് അവര്‍ മരത്തൈകള്‍ നട്ടു. എന്നാല്‍ ആദ്യം അത് പരാജയമാണ് അവര്‍ക്ക് സമ്മാനിച്ചത് .എങ്കിലും തളരാതെ അവര്‍ ജെ.സി.ബികൊണ്ട് വലിയ മഴക്കുഴികള്‍ ഉണ്ടാക്കി ചാലുകള്‍ തീര്‍ത്ത് തണല്‍മരങ്ങളായ ഉങ്ങ്,വേപ്പ് തുടങ്ങയവ വെച്ചുപ്പിടിപ്പിച്ചു. അവ വളര്‍ന്നപ്പോഴാണ് ആത്മവിശ്വാസം അവര്‍ക്ക് ഉണ്ടായത്. അങ്ങനെ അഞ്ചുവര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഫലവൃക്ഷങ്ങള്‍ അവര്‍ അവിടെ നട്ടുപ്പിടുപ്പിച്ചത്.
ഇന്ന് ഏകദേശം 2000 മരങ്ങളാണ് അവിടെയുള്ളത്. വേപ്പ്, കുമിഴ്, മഹാഗണി, മുള, പേരക്ക, നെല്ലിക്ക, കണിക്കൊന്ന, പലതരം ആല്‍മരങ്ങള്‍,പന, ഉങ്ങ് ,പാല തുടങ്ങിയ മരങ്ങളാണ്. ഔഷധഗുണമുള്ള വേപ്പാണ് കൂടുതലായും ഇവിടെ കാണപ്പെടുന്നത.് ഏകദേശം ആയിരം തൈകള്‍ അവിടെ നട്ടിട്ടുണ്ട്. ഇപ്പോള്‍ ഒരു മരം നടുമ്പോള്‍ നൂറ് മരങ്ങളാണ് വെട്ടി മാറ്റുന്നത്. ഇന്ന് മനുഷ്യന്‍ തന്റെ സ്വാര്‍ത്ഥ താല്‍പര്യത്തിനായി പ്രകൃതിയെ കാര്‍ന്ന് തിന്നുമ്പോള്‍ നാളെക്കായുള്ള പ്രകൃതിയും പച്ചപ്പും ഇല്ലാതാവുകയാണ്. എന്നാല്‍ ഈ യുവാക്കളുടെ കൂട്ടായ്മയില്‍ നമുക്ക് നാളെക്കായുള്ള തണല്‍ ഉണ്ടാകുകയാണ് ചെയ്യുന്നത്.
നാം കൊണ്ടാടുന്ന പരിസ്ഥിതി ദിനത്തില്‍ കേവലം ഒരു തൈ നടുകമാത്രമല്ല അവര്‍ ചെയ്യുന്നത്. ആവിശ്യമില്ലാതെവരുന്ന വനംവകുപ്പിലെയും,സ്‌കൂളിലെയും,വൃക്ഷത്തൈകളും സമീപത്തു ലഭിക്കുന്ന തൈകളുമാണ് ഇവര്‍ നടുന്നത്. വര്‍ഷത്തില്‍ ജൂണ്‍, ജൂലൈ മാസത്തില്‍ അവര്‍ സംഘം ചേര്‍ന്ന് അവിടം വൃത്തിയാക്കുകയും തൈകള്‍ ശേഖരിച്ച് നടുകയും ചെയ്യും. മറ്റുളളവരെ ബോധിപ്പിക്കാനോ ആകര്‍ഷിക്കാനോ അല്ല ഇവര്‍ മരതൈകള്‍ നട്ടുപ്പിടിപ്പിക്കുന്നത്. പ്രകൃതിയുടെ സംരക്ഷണത്തിനും,നാളെയുടെതണലിനും വോണ്ടിയാണ്. പക്ഷേ ഇന്ന് വരെയും ഒരു വനംവകുപ്പിന്റെ ശ്രദ്ധയിലും പെട്ടിട്ടില്ല കാരണം ജൂണ്‍ അഞ്ച് എന്ന ദിവസം മാത്രം പരിസ്ഥിതി സ്‌നേഹി എന്ന് പറഞ്ഞ് നടക്കുന്ന ഇവര്‍ പ്രകൃതിയുടെ ദയനീയാവസ്ഥ മനസ്സിലാക്കുന്നില്ല. മനുഷ്യന്‍ പ്രകൃതിയെയും പ്രകൃതി മനുഷ്യനെയും അറിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ മനുഷ്യന്റെ സ്വര്‍ഥത മൂലം പ്രകൃതി തന്നെ ഇല്ലാതാകുകയാണ്.
പരിസ്ഥിതി ദിനം എന്ന് കേള്‍ക്കുമ്പോള്‍ മാത്രം ഒരു ചെടി വെക്കാന്‍ ആഗ്രഹിക്കുന്ന ആളുകളാണ് ഏറെയും. പക്ഷേ അവ മുറിക്കുമ്പോള്‍ നിശബ്ദത പാലിക്കുകയാണ് ഒരോരുത്തവരും ചെയ്യുന്നത്. കേവലം ഒരു തൈ വെച്ചുപ്പിടുപ്പിക്കുക മാത്രമല്ല അവയെ പരുപാലിക്കുകയും സംരക്ഷിക്കുകയുമാണ് വേണ്ടതെന്നാണ് ഈ യുവാക്കള്‍ നല്‍കുന്ന സന്ദേശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago