നിര്‍മാണ രംഗത്ത് ചുവടുറപ്പിച്ച് കുടുംബശ്രീ
തൃശൂര്‍ : കെട്ടിട നിര്‍മ്മാണ മേഖലയില്‍ ചുവടുറപ്പിക്കാന്‍ കുടുംബശ്രീയും.
കുടുംബശ്രീയുടെ ജില്ലയിലെ ആദ്യ വനിതാ കെട്ടിട നിര്‍മാണ യൂനിറ്റായ സ്കൈ ആര്ട്ടിലൂടെയാണു പുരുഷന്മാര്ക്കു ആധിപത്യമുള്ള നിര്‍മാണമേഖലയില്‍ വനിതകള്‍ മാറ്റുരക്കുന്നത്.
സ്കൈ ആര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ആദ്യ നിര്‍മാണ പ്രവൃത്തി മാടക്കത്തറ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ തുടങ്ങി.
പ്രദേശവാസിയായ സത്യന് മാങ്ങാട്ടുഞ്ഞാലിന്റെ വീടുപണിയാണ് സ്കൈ ആര്‍ട്ട് ഏറ്റെടുത്തിരിക്കുന്നത്.
വീടിന്റെ തറക്കല്ലിടല്‍ മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അസോസിയേഷന് ജില്ലാ സെക്രട്ടറിയുമായ പി.എസ് വിനയന് നിര്മ്വഹിച്ചു.കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ കെ.വി ജ്യോതിഷ്കുമാര്‍ അധ്യക്ഷനായി.
സംസ്ഥന സര്‍ക്കാറന്റെ ലൈഫ്മിഷന് പദ്ധതിയുടെ ഭാഗമായാണ് വീട് പണിയുന്നത്. നിര്‍മാണ മേഖലയില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ഓരോ ബ്ലോക്കിലും രണ്ടു വീതം കെട്ടിടനിര്‍മാണ യൂനിറ്റും രണ്ടു വീതം സിമന്റ് കട്ട നിര്‍മാണ യൂനിറ്റും രൂപീകരിക്കാനാണ് കുടുംബശ്രീ ജില്ലാ മിഷന് ലക്ഷ്യമിടുന്നത്.
തറക്കല്ലിടല്‍ ചടങ്ങില്‍ മാടക്കത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിര മോഹന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് സുരേഷ് പുളിക്കല്‍, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി അജിത് പ്രസാദ്, ലൈഫ് നിര്‍വഹണ ഉദ്യോഗസ്ഥന് ലിന്സന് കെ ഡേവിസ്, സി.ഡി.എസ് ചെയര്പേഴ്സന് സിമി സുരേഷ്, സി.ഡി.എസ് മെമ്പര്‍മാര്‍, കുടുംബശ്രീ ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു. കുടുംബശ്രീ അസിസ്റ്റന്റ് മിഷന് കോര്‍ഡിനേറ്റര്‍ ആര്. രാധാകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."