HOME
DETAILS

വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി

  
backup
June 09 2018 | 06:06 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86



മാള: വര്‍ധിച്ച തോതില്‍ മാലിന്യം കലര്‍ന്നു മാളചാല്‍ ദുര്‍ഗന്ധം വമിച്ചു മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ വാര്‍ത്തയെ തുടര്‍ന്നു ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും സംയുക്തമായി പരിശോധന നടത്തി.
മാള ചാലിനോടു ചേര്‍ന്ന പാടശേഖരത്തില്‍ പുല്‍മേടകള്‍ ചീഞ്ഞു കറുത്തതാണു നിറം മാറ്റത്തിനു കാരണമെന്ന് കണ്ടെത്തി . തടയണ തുറന്നു വിട്ടതിനാല്‍ ചാല്‍ ഉടന്‍ ശുചിയാകുമെന്നും ഇവര്‍ അറിയിച്ചു .
ചാലിലേക്കു മാലിന്യം നിക്ഷേപിച്ച പച്ചക്കറി സ്ഥാപനമുള്‍പെടെയുള്ള രണ്ടു കടകള്‍ക്കു നോട്ടീസ് നല്‍കി.
വിവിധ ഹോട്ടലുകളുടെ പിന്‍വശം വൃത്തിഹീനമായതു കണ്ടെത്തി . ഇവ അടിയന്തിരമായി പരിഹരിക്കാന്‍ നിര്‍ദേശം നല്‍കി. ശുചിത്വം പാലിക്കാത്ത വിവിധ സ്ഥാപനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കി.
ഹോട്ടലുകളിലെ പാചകപുരയില്‍ വേണ്ടത്ര ശുചിത്വം പാലിക്കണമെന്നും തൊഴിലാളികള്‍ ശുദ്ധവസ്ത്രധാരികളാകണമെന്നും നിര്‍ദേശിച്ചു.
ആരോഗ്യ കേന്ദ്രം ഇന്‍സ്‌പെക്ടര്‍ സി.പി സജീവന്‍, പഞ്ചായത്ത് പ്രസി. പി.കെ സുകുമാരന്‍, വൈസ്.പ്രസി.ബിന്ദുബാബു, പഞ്ചായത്തംഗങ്ങളായ വിനിത സദാനന്ദന്‍, ബിജു ഉറുമീസ്, പി.കെ മോഹനന്‍, പി.എസ് ശ്രിജിത്, ശോഭാ സുഭാഷ് എന്നിവരാണ് സന്ദര്‍ശനം നടത്തിയത്.

വെള്ളാങ്ങല്ലൂര്‍: മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ ബേക്കറികള്‍, ഹോട്ടലുകള്‍, ആഹാരം പാകം ചെയ്യുന്ന സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 32 സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി.
ഒരു ഹോട്ടല്‍ പൂട്ടുകയും വിവിധ സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കുകയും ചെയ്തു. വെള്ളാങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ശ്രീകൃഷ്ണ ഹോട്ടലാണ് പൂട്ടിയത്.
മില്‍മ കാന്റീന്‍ വെള്ളാങ്ങല്ലൂര്‍ വര്‍ക്ക്‌ഷോപ്പിന് സമീപം , പി.വി.വെജിറ്റബിള്‍സ് വെള്ളാങ്ങല്ലൂര്‍, ബര്‍സ ഹോട്ടല്‍ വെള്ളാങ്ങല്ലൂര്‍, തവക്കല്‍ ഷോപ്പ് കരൂപ്പടന്ന , ഉസ്താദ് ഹോട്ടല്‍ കരൂപ്പടന്ന, ലമണ്‍ ബ്യൂട്ടി പാര്‍ലര്‍ കരൂപ്പടന്ന, വെല്‍ക്കം ഫുഡ്‌സ് കരൂപ്പടന്ന, ചക്കരാസ് സൂപ്പര്‍മാര്‍ക്കറ്റ് കരൂപ്പടന്ന , സഫ ബേക്കറി കരൂപ്പടന്ന എന്നി സ്ഥാപനങ്ങള്‍ക്കാണ് നോട്ടിസ് നല്‍കിയത്.
സ്ഥാപനങ്ങളില്‍ നിന്ന് പിഴയും അടപ്പിച്ചു. പിഴയിനത്തില്‍ ആകെ 8000 രൂപ ഈടാക്കി. പരിശോധനക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി.ജെ ബെന്നി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.എ അനില്‍കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഇ.ആര്‍ ജയകുമാര്‍, ടി.വി ജിജു, യു.ബി അഭിലാഷ് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 months ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 months ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 months ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago