പ്രകൃതി സംരക്ഷണം ധാര്‍മിക ബാധ്യതയായി സമൂഹം ഏറ്റെടുക്കണം: പൂക്കോട്ടൂര്‍
ബംഗളൂരു: പ്രകൃതിയെ വെല്ലുവിളിക്കാതെ അവ സംരക്ഷിക്കുകയാണ് സമൂഹം ചെയ്യേണ്ടതെന്നു പ്രമുഖ പണ്ഡിതന്‍ അബ്ദുസമദ് പൂക്കോട്ടൂര്‍. എസ്.വൈ.എസ് ബംഗളൂരു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലയാളി സൗഹൃദ ഇഫ്താര്‍ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രകൃതിയോടുള്ള നമ്മുടെ സമീപനം ഗുണകരമെല്ലെങ്കില്‍ തിക്തഫലം നല്‍കാന്‍ കഴിയാത്ത രോഗങ്ങളുടെ വൈറസ് ബാധയെക്കുറിച്ചുള്ള ആശങ്കകളില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന കാഴ്ചകള്‍ നമ്മെ ഉല്‍ബുദ്ധരാക്കണമെന്നും പൂക്കോട്ടൂര്‍ പറഞ്ഞു. മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ പ്രസിഡന്റ് ഡോ. എന്‍.എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സിദിഖ് തങ്ങള്‍ അധ്യക്ഷനായി. ഷൗക്കത്തലി വെള്ളമുണ്ട പ്രഭാഷണം നടത്തി. എം.എം.എ ഖത്തീബ് അശ്‌റഫ് മിസ്ബാഹി പ്രാര്‍ഥന നടത്തി. സമസ്ത പൊതുപരീക്ഷയില്‍ ഉന്നതവിജയം നേടിയ ബംഗളൂരു റെയിഞ്ചിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു. മികച്ച അധ്യാപകര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. മദ്‌റസാധ്യാപകര്‍ക്ക് പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു. പി.എം അബ്ദുല്‍ ലത്തീഫ് ഹാജി, ടി.സി സിറാജ്, കെ.എച്ച് ഫാറൂഖ്, സി.എം മുഹമ്മദ് ഹാദി, സി.എച്ച് അബുഹാജി, ഫാരീക്കോ മമ്മു ഹാജി, പി. ഉസ്മാന്‍, ടി.സി മുനീര്‍, സുബൈര്‍ കായക്കൊടി, അയ്യൂബ് മുസ്തഫ ഹുദവി, വി.എം ജമാല്‍, റിയാസ് മഡിവാള, അസ്‌ലം ഫൈസി, ത്വാഹിര്‍ മിസ്ബാഹി, അഷ്‌റഫ് കമ്മനഹള്ളി, അബൂബക്കര്‍ ഹാജി യശ്വന്തപുരം, വി.സി കരീം, മഹ്മൂദ് താനിറോഡ്, ഇബ്രാഹിം ജോക്കട്ട സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."