കൊവിഡ്-19: സഊദിയിൽ പുതിയ ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു
ദമാം: വൈറസ് വ്യാപനം കൂടുതലായി കണ്ടെത്തിയതിനെ തുടർന്ന് കിഴക്കൻ പ്രവിശ്യയിലെ ദമാം നഗരത്തിന്റെ ഒരു ഭാഗം അടച്ചു. ഹയ്യുൽ അഥീർ മേഖലയാണ് പൂർണമായും അടച്ചത്. ഇവിടെ അതീറില്‍ അനിശ്ചിതകാലത്തേക്ക് 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി സഊദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വിദേശ തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന ഇടങ്ങളിലൊന്നാണ് അടച്ച ഈ മേഖല. ഇവിടെയുള്ളവരെ പുറത്തുപോകാനോ പുറത്തുള്ളവരെ ഇവിടെ വരാനോ അനുവദിക്കുകയില്ല. രാവിലെ ആറു മുതല്‍ വൈകീട്ട് മൂന്നു വരെ സമയത്ത് ഭക്ഷണം, മെഡിക്കല്‍ സേവനം തുടങ്ങി അത്യാവശ്യ മാത്രമേ വീട്ടില്‍ നിന്ന് പുറത്തിറങ്ങാവൂ. ദമാം-ജുബൈല്‍ ഹൈവേക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന അല്‍ അതീര്‍ മേഖലയിൽ നിന്നും കഴിഞ്ഞ ദിവസം കൊവിഡ് രോഗ ബാധ സംശയത്തെ തുടര്‍ന്ന് ചിലര്‍ ചികില്‍സ തേടിയ പശ്ചാതലത്തിലാണ് നടപടി. ഈ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പുറത്തേക്ക് കടക്കുവാനോ പുറത്ത് നിന്നുള്ളവര്‍ക്ക് ഇവിടുത്തേക്ക് പ്രവേശിക്കുവാനോ അനുവാദമുണ്ടാകില്ല.
വൈദ്യുത ബില്ലിൽ ഇളവ് പ്രഖ്യാപിച്ചു
സ്വകാര്യ സ്ഥാപനങ്ങൾക്കാണ് വൈദ്യുത ബിൽ ഇളവ് പ്രഖ്യാപിച്ചത്. വ്യാപാര, വ്യാവസായിക, കാര്‍ഷിക മേഖലകളിലെ സ്ഥാപനങ്ങള്‍ക്ക് ഇത് വഴിയ ഏപ്രില്‍, മെയ് മാസങ്ങളിലെ വൈദ്യുതി കരത്തില്‍ മുപ്പത് ശതമാനം ഇളവ് ലഭിക്കും. ഇത്തരം സ്ഥാപനങ്ങളുടെ വൈദ്യുതി ബില്ലിന്റെ അന്‍പത് ശതമാനം ഇപ്പോള്‍ അടച്ചാല്‍ മതിയെന്നും ബാക്കി വരുന്ന തുക ഗഡുക്കളായി അടക്കുന്നതിന് അടുത്ത വര്‍ഷം ജൂണ്‍ വരെ സമയവും അനുവദിച്ചിട്ടുണ്ട്. ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ് ഇതിനുള്ള നിർദേശം നൽകിയത്. ആവശ്യമെങ്കിൽ ആനൂകൂല്യം പിന്നീട് ദീര്‍ഘിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാഹചര്യമനുസരിച്ച ഈ കാലാവധിയും പിന്നീട് ദീര്‍ഘിപ്പിച്ച് നല്‍കാനും നിര്‍ദ്ദേശം നല്‍കി. കൂടാത്ത, കമ്പനികളുടെ കുടിശ്ശിക അടച്ചു തീര്‍ക്കുന്നതിന് അന്‍പത് ബില്യണ്‍ റിയാലും അനുവദിച്ചിട്ടുണ്ട്.
ലൈസൻസ് പുതുക്കാൻ മെഡിക്കൽ പരിശോധന ഒഴിവാക്കി
നിലവിലെ ലൈസൻസ് പുതുക്കുന്നതിനുള്ള മെഡിക്കൽ പരിശോധന ഒഴിവാക്കിയതായി ട്രാഫിക് വിഭാഗം അറിയിച്ചു. വൈറസ് വ്യാപന പശ്ചാത്തലത്തിൽ ആശുപത്രികളിൽ എത്തി റിപ്പോർട്ട് ലഭ്യമാക്കുന്നതിനിലെ പ്രതിസന്ധിയെ തുടർന്നാണ് തീരുമാനം. നേരത്തെ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിനല്ല കംപ്യുട്ടർ പരിശോധനയും ഒഴിവാക്കിയിരുന്നു. ലൈസൻസ് പുതുക്കുവാനും ഇസ്തിമാറ പുതുക്കുവാനും നിശ്ചിത പണം അടച്ച ശേഷം നേരിട്ട് അബഷിറി ഓൺലൈൻ സംവിധാനം വഴി ഇവ പുതുക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."