റേഷന്‍ കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും പരിശോധന
തിരുവനന്തപുരം: ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ ജില്ലയിലെ റേഷന്‍ കടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ശനിയാഴ്ച നടത്തിയ പരിശോധനയില്‍ 14 കേസുകളെടുത്തു.
അളവില്‍ കുറച്ചു വില്പന, യഥാ സമയം മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങള്‍, മുദ്ര ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തത്, പാക്കറ്റിനു പുറത്തു നിയമാനുസൃതം വേണ്ട പ്രഖ്യാപനങ്ങള്‍ ഇല്ലാത്തത്, എം.ആര്.പിയില്‍ അധികം വില വാങ്ങുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.
കണ്ട്രോളര് മുഹമ്മദ് ഇക്ബാലിന്റെ നിര്‍ദേശപ്രകാരം അസിസ്റ്റന്റ് കണ്‍ട്രോളര്‍മാരായ എസ്. ശിവകുമാരന് നായര്‍, ബി.എസ്.അജിത് കുമാര്‍ ,സീനിയര്‍ ഇന്‍സ്പെക്ടര്‍ എസ്. ജയ, ഇന്‍സ്പെക്ടര്‍മാരായ പി.റ്റി. ശ്രീകാന്ത്, സിജു സത്യദാസ്, വി.ആര്. മനോജ്, എ.ഷാജഹാന്, എ. രതീഷ്, ഇന്സ്പെക്റ്റിങ് അസ്സിസ്റ്റന്റുമാരായ എസ്.എസ്.ചന്ദ്രബാബു, ബി.ദിജി, റ്റി.വിജയകുമാര്‍, സി വേണുഗോപാലന്‍, എന്‍.എസ്.പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."