HOME
DETAILS

സീറ്റ് നല്‍കിയത് മുന്നണിയെ ശക്തിപ്പെടുത്താനുള്ള ത്യാഗം: ഹസന്‍

  
backup
June 09 2018 | 19:06 PM

%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a3%e0%b4%bf



തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നല്‍കിയത് യു.ഡി.എഫിനെ ശക്തിപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ ത്യാഗമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍.
ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി ഒഴിവാക്കാന്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യുകയായിരുന്നു. വളരെ ദുഃഖത്തോടും പ്രയാസത്തോടെയുമാണ് കോണ്‍ഗ്രസ് ഈ തീരുമാനം കൈക്കൊണ്ടതെന്നും ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പാര്‍ട്ടിയുടെയും മുന്നണിയുടെയും താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം. യു.ഡി.എഫിനെയും പ്രതിപക്ഷ പ്രവര്‍ത്തനവും ശക്തമാക്കാന്‍ കേരള കോണ്‍ഗ്രസിന്റെ മടങ്ങി വരവ് അനിവാര്യമാണ്. യു.ഡി.എഫിന്റെ നിലനില്‍പ്പിനും ഭാവിക്കും വേണ്ടി കോണ്‍ഗ്രസ് എന്നും നഷ്ടവും ത്യാഗങ്ങളും സഹിച്ചു. അതിന്റെ ഭാഗമായാണ് ഇതൊരു പ്രത്യേകകേസായി പരിഗണിച്ച് മാണി കോണ്‍ഗ്രസിന് സീറ്റ് കൊടുത്തത്. അതേസമയം, ഇതൊരു കീഴ് വഴക്കമാകരുതെന്ന് ഘടകകക്ഷികളില്‍നിന്ന് ഉറപ്പ് വാങ്ങിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന വികാരം പാര്‍ട്ടി മനസിലാക്കുന്നു.
എന്നാല്‍, പ്രതിഷേധവും വികാരവും അതിര് കടക്കരുത്. കേരള കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള നീക്കം എല്ലാവരും അറിഞ്ഞു കൊണ്ട് തന്നെയാണ്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്തരമൊരു തീരുമാനം. തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ യു.ഡി.എഫിനെ ശക്തിപ്പെടുത്തിയേ മതിയാകൂ. അതിന് വേണ്ടിയാണ് മാണിയുടെ പാര്‍ട്ടിയെ തിരിച്ചു കൊണ്ടുവന്നത്. ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്.
കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ തീരുമാനം നാശത്തിനാണെന്ന മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്റെ വിമര്‍ശനത്തെ ഹസന്‍ തള്ളി. അത്തരം ആരോപണങ്ങളൊക്കെ അടിസ്ഥാനമില്ലാത്തതാണെന്ന് ഹസന്‍ പറഞ്ഞു. സുധീരന്റേത് വ്യക്തിപരമായ അഭിപ്രായമാണ്. പാര്‍ട്ടിയുടെ അഭിപ്രായം താനാണ് പറയുന്നത്. ഈ തീരുമാനം കാരണം കോണ്‍ഗ്രസോ യു.ഡി.എഫോ തകരില്ലെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  26 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago