സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള പൈപ്പുകള്‍ നീക്കം ചെയ്തു തുടങ്ങി
ശാസ്താംകോട്ട: ടൗണിലെ ഓടകള്‍ ശുചീകരിക്കുന്നതിനിടയില്‍ കണ്ടെത്തിയ സ്വകാര്യ സ്ഥാപനങ്ങളിലെ സെപ്റ്റിക്ക് ടാങ്കുകളില്‍നിന്നുള്ള പൈപ്പുകള്‍ നീക്കം ചെയ്തുതുടങ്ങി. മഴക്കാല പൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് രണ്ട്ദിവസംമുമ്പ് ഓടകള്‍ വൃത്തിയാക്കിതുടങ്ങിയത്.
ഇതിനിടയിലാണ് നിരവധിസ്ഥാപനങ്ങളില്‍ നിന്നും കക്കൂസ് മാലിന്യം ഉള്‍പ്പടെ ഓടകളിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയത്. മഴവെള്ളത്തോടൊപ്പം ഇവയും ശാസ്താംകോട്ട ശുദ്ധജലതടാകത്തിലേക്കായിരുന്നു എത്തിയിരുന്നത്. വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് ഈ പൈപ്പുകള്‍ നീക്കം ചെയ്തുതുടങ്ങിയത്.
ഇതിനിടയില്‍ ജങ്ഷനില്‍ വ്യാപാരസ്ഥാപനങ്ങളുടെ മുന്നില്‍ ഓടകളില്‍ നിന്നുള്ള മാലിന്യം കൂട്ടിയിട്ടത് നീക്കംചെയ്യാത്തതപ്രതിഷേധത്തിന് ഇടയാക്കി. ഇന്നലെരാവിലെ ജങ്ഷനിലെ വ്യാപാരികള്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മാലിന്യങ്ങള്‍ നീക്കം ചെയ്തത്.
ഓടയിലേക്ക് കക്കൂസ് മാലിന്യം തുറന്നുവിടുന്ന വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാണമെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടില്‍ നൗഷാദ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."