കൊവിഡ്- 19: ആഗോള മരണനിരക്ക് 1,41,150 ആയി: രോഗം ബാധിച്ചവര്‍ 21.1 ലക്ഷം
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,41,150 ആയി ഉയര്‍ന്നു. 21,14,675 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 5,26,806 പേര് രോഗവിമുക്തരായതായാണ് കണക്ക്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണമുണ്ടായത്.
ഇന്നു മാത്രം അയ്യായിരത്തിലേറെ പേരാണ് യു.എസില്‍ മരിച്ചത്. ഇതോടെ യു.എസിലെ മരണസംഖ്യ 30,000 പിന്നിട്ടു. 31,002 പേര് മരിച്ചുവെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇറ്റലിയില്‍ ഇരുപതിനായിരത്തിലേറെ പേര് മരിച്ചപ്പോള്‍, സ്പെയിന്, ഫ്രാന്‍സ്, ബ്രിട്ടന് എന്നീ രാജ്യങ്ങളില്‍ മരണം പതിനായിരം പിന്നിട്ടിട്ടുണ്ട്. അതേസമയം ഐക്യരാഷ്ട്രസഭയും ലോകാരോഗ്യ സംഘടനയും നല്കുന്ന ഔദ്യോഗിക കണക്കുപ്രകാരം കൊവിഡ് ബാധിച്ച് ലോകത്താകെ 1,30,885 പേരാണ് മരിച്ചിരിക്കുന്നത്. 19,91,562 പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചതായും ഔദ്യോഗിക കണക്കില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."