HOME
DETAILS
MAL
സ്ത്രീ വിവേചനം ഇല്ലാതാക്കാനുള്ള യു.എന്‍ സമിതിയില്‍ സഊദി വനിതയും
backup
June 09 2018 | 19:06 PM
റിയാദ്: സ്ത്രീകള്‍ക്കെതിരായ വിവേചനം ഇല്ലാതാക്കാനുള്ള യു.എന്‍ സമിതിയില്‍ സഊദി വനിത തിരഞ്ഞെടുക്കപ്പെട്ടു. സഊദി തൊഴില്‍, സാമൂഹിക, വികസന ഡെപ്യൂട്ടി മന്ത്രി ഡോ: തമാദുര്‍ ബിന്ത് യൂസുഫ് അല്‍ റമാഹ് ആണ് കണ്വന്ഷന് ഓണ്‍ എലിമിനേഷന് ഓഫ് ഓള് കൈന്‍ഡ്സ് ഓഫ് ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് വുമണ്‍ (സി.ഇ.ഡി.എ.ഡബ്ള്യു) എന്ന യു.എന്‍ സമിതിയില്‍ അംഗമായത്.
യു.എന്നിലെ ഉന്നത സമിതിയില്‍ സഊദിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ വനിതയാണിവര്‍. ഐക്യ രാഷ്ട്ര സഭയുടെ വേള്‍ഡ് ടൂറിസം ഓര്ഗനൈസേഷന് മിഡില്‍ ഈസ്റ്റ് റീജിയനല്‍ മാനേജരായി നേരത്തെ സഊദി വനിതയായ ബസ്മാഹ് അല്‍ മൈമന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."