വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസില്‍ അന്വേഷണം ഊര്‍ജിതം
കുന്നംകുളം: കടപൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്ന വ്യാപാരിയെ ആക്രമിച്ച് 3.80 ലക്ഷം രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം രാത്രിയില്‍ കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ വച്ചാണ് ആക്രമണം ഉണ്ടായത്.
ബൈജു റോഡില്‍ ഇരുമ്പ് കച്ചവടം നടത്തുന്ന ചൊവന്നൂര്‍ സ്വദേശി താരുകുട്ടി പണവുമായി വീട്ടിലേക്ക് മടങ്ങവെയാണ് ആക്രണണം ഉണ്ടായത്. സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന താരുകുട്ടിയെ പിന്തുടര്‍ന്ന മൂന്നംഗ സംഘം ഇദ്ദേഹത്തിന്റെ വണ്ടി ഇടിച്ച് വീഴ്ത്തി വണ്ടിയില്‍ നിന്നും പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. പുറകില്‍ മറ്റൊരു ബൈക്കില്‍ മകന്‍ വരുന്നുണ്ടായിരുന്നങ്കിലും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ പൊലിസ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. എതാനും ദിവസം ഇദ്ദേഹത്തെ നിരീക്ഷിച്ച ശേഷം കൃത്യമായ ആസൂത്രണത്തോടെ കവര്‍ച്ച ചെയ്തതെന്നാണ് സൂചന.
കുന്നംകുളം ഡി.വൈ.എസ്.പി ഫേമസ് വര്‍ഗീസ്, സി.ഐ കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ പൊലിസ് മേഖലയില്‍ വിപുലമായ. അന്വേഷണം നടത്തി. നല്ല പരിചയമുള്ളവരാണ് മോഷ്ണത്തിന് പിന്നിലെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."