വിദേശ തൊഴിലാളികൾ നമ്മുടെ അതിഥികൾ, അവർക്ക് മതിയായ സൗകര്യമൊരുക്കണം; മദീന ഗവർണർ
മദീന: വിദേശ തൊഴിലാളികൾ നമ്മുടെ അതിഥികളാണെന്നും അവർക്ക് മതിയായ ജീവിത സൗകര്യമൊരുക്കണമെനും മദീന ഗവർണർ. ഏതു രാജ്യക്കാരായാലും അതിഥികളായ ഇവർക്ക് സൗകര്യം ഒരുക്കുന്നത് നമ്മുടെ കടമയാണെന്നും ഗവർണർ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. വിദേശ തൊഴലാളികള്‍ക്കായി പുതുതായി ആരംഭിച്ച പാര്‍പ്പിടങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ചാണ് തൊഴിലാളികള്‍ ഇവിടെ എത്തിയത്, തിരിച്ചുപോകുന്നതുവരെ അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.
#فيصل_بن_سلمان:ديننا الحنيف يحثنا على التعامل الإنساني مع الأجير بأفضل معاملة ولا نقبل أن يكون معرضاً لأضرار صحية أو نفسية فهو أمانة في أعناقاً وسنعمل على تحقيق ذلك إلى حين عودتهم لبلادهم وفي ذاكرتهم أفضل الصور عن بلادنا باعتبارهم ضيوفاً مساهمين في التنمية وليسوا عبئاً على الوطن. pic.twitter.com/G3qW9WLHlI
— أمانة منطقة المدينة المنورة (@AmanaAlmadinah) April 16, 2020
എല്ലാ തൊഴിലാളികളോടും അനുകമ്പയോടെ പെരുമാറാൻ മതം നമ്മോട് അഭ്യർത്ഥിക്കുന്നു. അതുപോലെ തന്നെ തൊഴിലാളികൾക്ക് ഏതെങ്കിലും തരത്തിലുള്ള ശാരീരികമോ മാനസികമോ ആയ പ്രശ്‌നങ്ങൾ നേരിടുന്നത് തടയുകയാണ് നാം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 3000 തൊഴിലാളികള്‍ക്ക് താമസിക്കാവുന്ന 976 ഹൗസിംഗ് യൂനിറ്റുകളും ഇരുനില പള്ളിയും ഉള്‍ക്കൊള്ളുന്ന ബൃഹത് പദ്ധതിയാണ് മദീനയിൽ പൂർത്തിയായി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."