HOME
DETAILS

മഹല്ല് കമ്മിറ്റിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം ചെറുക്കുമെന്ന് ഭാരവാഹികള്‍

  
backup
July 04 2016 | 07:07 AM

%e0%b4%ae%e0%b4%b9%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%af%e0%b5%86-%e0%b4%85%e0%b4%aa%e0%b4%95%e0%b5%80%e0%b4%b0


തൃപ്രയാര്‍: ചൂലൂര്‍ ജുമാഅത്ത് പള്ളിയെ അപകീര്‍ത്തിപെടുത്താനുള്ള നിക്ഷിപ്ത താല്‍പര്യക്കാരുടെ ആസൂത്രിതശ്രമത്തില്‍ മഹല്ല് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിഷേധിച്ചു.സത്യാവസ്ഥയുമായി പുലബന്ധം പോലുമില്ലാത്ത വിഷയങ്ങള്‍ ട്രിബ്യൂണലിനെ തെറ്റിദ്ധരിപ്പിച്ച് നേടിയ ഇഞ്ചക്ഷന്‍ ഓര്‍ഡറിനെതിരെ ശക്തമായ നടപടികളുമായി മഹല്ല് കമ്മിറ്റി മുന്നോട്ടുപോകും.
ഈ വിഷയവുമായി ബന്ധപ്പെട്ട് മഹല്ല് നിവാസികളില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്നതരത്തില്‍ സോഷ്യല്‍ മീഡിയായിലൂടെയും മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്ന അടിസ്ഥാനരഹിതമായ വാര്‍ത്തകളെകുറിച്ചും ഊഹാപോഹങ്ങളെക്കുറിച്ചും കരുതി ഇരിക്കണമെന്ന് മഹല്ല് നിവാസികളോട് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. ആയിരത്തോളം കുടുംബങ്ങള്‍ ഉള്‍കൊള്ളുന്നതും കുട്ടമംഗലം, വലപ്പാട് മഹല്ലുകള്‍ ഉള്‍പ്പടെ ആയിരത്തി അഞ്ഞൂറിലധികം കുടുംബങ്ങളുടെ ഖബര്‍സ്ഥാനുമാണ് ചൂലൂര്‍.
ഭരണപരമായ കാര്യങ്ങള്‍ക്ക് മഹല്ല് ജനറല്‍ ബോഡി അംഗീകരിച്ച വ്യക്തമായ നിയമാവലിയും ശറഈ സംബന്ധമായ വിഷയങ്ങള്‍ക്ക് പണ്ഡിതാഭിപ്രായങ്ങളും കീഴ് വഴക്കങ്ങളും അനുസരിച്ച് ആര്‍ക്കും സംശയത്തിനൊ ആരോപണത്തിനൊ ഇടവരാത്ത തരത്തില്‍ വളരെ സുതാര്യമായ രീതിയിലാണ് മഹല്ല് ഭരണം നിര്‍വഹിച്ച് പോരുന്നത്. മഹല്ലിനെതിരെ ട്രൈബ്യൂണലിനെ സമീപിച്ച പരാതിക്കാരില്‍ ഒരാള്‍ 2016 മെയ് 15ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മകളുടെ വിവാഹത്തിനുള്ള അപേക്ഷ 2016 ഫെബ്രുവരി രണ്ടിന് ചൂലൂര്‍ മഹല്ലില്‍ നിലവിലുള്ള നിയമാവലി വ്യവസ്ഥ പൂര്‍ണമായും പാലിച്ചുകൊണ്ട് സമര്‍പ്പിച്ചിരുന്നു.
രേഖകള്‍ പരിശോധിച്ച് അന്നുതന്നെ മകളുടെ വിവാഹത്തിനുള്ള സമ്മതപത്രം കമ്മിറ്റി അദ്ദേഹത്തിന് അനുവദിക്കുകയും ചെയ്തതാണ്. വിവാഹത്തിന് തൊട്ടുമുമ്പ് കമ്മിറ്റി ഓഫിസിലെത്തിയ കക്ഷി മഹല്ലിലെ നിലവിലുള്ള പരമ്പരാഗതമായ രീതിയില്‍ മകളുടെ നിക്കാഹ് നടത്തുന്നതിന് വിമുഖത പ്രകടിപ്പിച്ചു.
എന്നാല്‍ നിയമാവലിക്കും നാളിതുവരെയായി മഹല്ലില്‍ തുടര്‍ന്നുവരുന്ന കീഴ് വഴക്കങ്ങള്‍ക്കും വിരുദ്ധമായി ഒരു തീരുമാനം ഈ വിഷയത്തില്‍ കൈകൊള്ളുന്നതിലുള്ള പ്രയാസം കക്ഷിയെ മഹല്ല് കമ്മിറ്റി ബോദ്ധ്യപ്പെടുത്തി. എന്നാല്‍ മകളുടെ വിവാഹം മറ്റൊരു മൗലവിയുടെ കാര്‍മികത്വത്തില്‍ നടത്തിയതിനുശേഷം ട്രൈബ്യൂണലിനെ സമീപിക്കുകയാണ് ചെയ്തത്.
സമാന്തരമായ മറ്റൊരു സംവിധാനത്തിലൂടെ മകളുടെ വിവാഹം നടത്തിയതും ട്രൈബ്യൂണലിനെ സമീപിപ്പിച്ചതും മഹല്ലിനെ അവഹേളിക്കുകയെന്ന ഗൂഡലക്ഷ്യത്തോടുകൂടെയാണെന്നും മഹല്ലില്‍ ചേരിതിരിവുണ്ടാക്കുകയെന്ന ദുരുദ്ദേശത്തോടുകൂടിയ നീക്കങ്ങളാണ് പരാതിക്കാരില്‍ നിന്ന് ഉണ്ടായിട്ടുള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ചൂലൂര്‍ മഹല്ല് ഉപദേശക സമിതി ചെയര്‍മാന്‍ പി.കെ അബ്ദുള്‍ റഹിമാന്‍ മാസ്റ്റര്‍, മഹല്ല് പ്രസിഡന്റ് എം.കെ ഹുസൈന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി വി.എ ഇസ്മായില്‍, വൈസ് പ്രസിഡന്റ് കെ.വി മുഹമ്മദ്, ട്രഷറര്‍ ഇന്‍ ചാര്‍ജ് കെ.എം ഹൈദ്രോസ് കുട്ടി ഹാജി പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  36 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago