HOME
DETAILS
MAL
നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; കശ്മീരില്‍ മൂന്ന് തീവ്രവാദികളെ വധിച്ചു
backup
June 10 2018 | 03:06 AM
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്വാരയില് കെറാന്‍ സെക്ടറിലുടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു.
തീവ്രവാദി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് സൈന്യം പ്രദേശത്തെ പരിശോധന കര്‍ശനമാക്കി. രണ്ട് ദിവസം മുമ്പാണ് അഭ്യന്തര മന്ത്രി രാജ്നാഥ് സിങ് കുപ്വാര ജില്ലയില്‍ സന്ദര്‍ശനം നടത്തിയത്. കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, കേന്ദ്രസഹമന്ത്രി ജിതേന്ത്ര സിങ് എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."