മഞ്ചേരി മിനിസിവില്‍ സ്റ്റേഷന്റെ മേല്‍ക്കൂര തകര്‍ന്നു
മഞ്ചേരി: കനത്ത മഴയിലും കാറ്റിലും മഞ്ചേരി മിനിസിവില്‍ സ്റ്റേഷന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു.
മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിനു ഏറ്റവും മുകളിലുള്ള സെയില്‍സ് ടാക്‌സ് ഫയല്‍ റൂമിനു മുകളിലെ മേല്‍ക്കൂര കാറ്റിന്റെ ശക്തിയില്‍ തൊട്ടടുത്തുള്ള ചൈല്‍ഡ് ലൈന്‍പ്രൊട്ടക്ഷന്‍ കോണ്‍ഫറന്‍സ് ഹാളിനു മുകളിലൂടെ തകര്‍ന്നടിഞ്ഞു വീഴുകയായിരുന്നു. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം.
സെയില്‍സ് ടാക്‌സ് ഫയല്‍ റൂമിനു മുകളിലെ മേല്‍ക്കൂര ഒന്നടങ്കം കാറ്റെടുത്തതിനാല്‍ ഇവിടെ സൂക്ഷിച്ചിരുന്ന നൂറുകണക്കിനു ഫയലുകളും നശിച്ചു. നിലവില്‍ ഉപയോഗിച്ചുവരുന്നതല്ലെങ്കിലും 10 വര്‍ഷമെങ്കിലും സൂക്ഷിച്ചുവെക്കേണ്ടതാണ് ഇവയില്‍ പലതെന്നും അധികൃതര്‍ പറഞ്ഞു.
ഇന്നലെ അവധി ദിനമായതിനാല്‍ ജീവനക്കാര്‍ ആരുംതന്നെ ഓഫിസില്‍ ഉണ്ടായിരുന്നില്ല. ഇതിനാല്‍ വലിയ ദുരന്തം ഒഴിവായി. ജില്ലാ ജിയോളജി ഓഫിസ്, താലൂക്ക് സപ്ലൈ വിഭാഗം തുടങ്ങി വിവിധ വകുപ്പുകളുടെ ജില്ലാ ഓഫിസുകളും സബ് ഓഫീസുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
മഞ്ചേരി പരിസരങ്ങളിലും കാറ്റും മഴയും കനത്തനാശം വിതച്ചിട്ടുണ്ട്. പൂക്കോട്ടൂര്‍ വെള്ളുവമ്പ്രത്ത് പണ്ടാരപ്പെട്ടി കോയയുടെ വീട് ഭാഗികമായി തകര്‍ന്നു. വീടിന് മുകളില്‍ മരം വീണാണ് വീട് തകര്‍ന്നത്. എടവണ്ണ ചെമ്പ്ര രാധയുടെയും, കുമ്മങ്ങാടന്‍ റസിയ എന്നിവരുടെ വീടിനു മുകളിലേക്ക് തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. മഞ്ചേരി ടൗണിലും, പരിസരങ്ങളിലും ഒട്ടേറെ വൈദ്യുതി തൂണുകളും വീണിട്ടുണ്ട്. ദുരന്തങ്ങളുടെ നാശനഷ്ടം കണക്കാക്കിയിട്ടില്ലെന്ന് ഏറനാട് താലൂക്ക് ഓഫിസ് അധികൃതര്‍ പറഞ്ഞു. മഞ്ചേരി മിനിസിവില്‍സ്റ്റേഷന്‍ ഓഫിസിലടക്കം വിവിധ സ്ഥലങ്ങളില്‍ ഇന്നലെ നടന്ന രക്ഷാ പ്രവര്‍ത്തനങ്ങള്‍ മഞ്ചേരി അഗ്നിശമന സേനയുടെ നേതൃത്വത്തിലാണ് നടത്തിയത്. പി.ടി ഉമ്മര്‍, എ.എം സുരേഷ് , സൈനുല്‍ആബിദ്, രഘുറാം എന്നിവരാണ് സേനാ വിഭാഗത്തില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."