പരിയാരത്ത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമുള്ള ഹോമിയോ ആശുപത്രി സ്ഥാപിക്കും: മന്ത്രി
പരിയാരം: പരിയാരം മെഡിക്കല്‍ കോളജിനോടനുബന്ധിച്ച് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമുള്ള പ്രത്യേക ഹോമിയോ ആശുപത്രി സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട ആലോചനകള്‍ പ്രാഥമിക ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.
ആറളം ഫാമില്‍ ഐ.പി സൗകര്യത്തോടെയുള്ള ഹോമിയോ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ആശുപത്രി പരിസരത്ത് നടന്ന ഉദ്ഘാടനച്ചടങ്ങില്‍ സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷനായി.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ എന്‍.ടി മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു.
ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപറമ്പില്‍, വൈസ് പ്രസിഡന്റ് കെ വേലായുധന്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. മാര്‍ഗരറ്റ് ജോസ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ഡോ. ത്രേസ്യാമ്മ കൊങ്ങോല, ജോഷി പാലമറ്റം, പഞ്ചായത്തംഗം പി.കെ കരുണാകരന്, ഹോമിയോ ഡി.എം.ഒമാരായ ഡോ. ഡി ബിജുകുമാര്‍ (കണ്ണൂര്‍), ഡോ. കവിതാ പുരുഷോത്തമന് (കോഴിക്കോട്), ഡോ. എന്‍ സോമന് (വയനാട്), ആറളം ഫാം എം.ഡി വേണുഗോപാല്‍ കെ.പി, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. എ.ടി സുരേഷ്, ആറളം ഫാം ഗവ. ഹോമിയോ ആശുപത്രി സി.എം.ഒ ഡോ. ആര് സുനില്‍ രാജ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."