കെജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരിവിന്ദ് കെജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. 50 കോടിയുടെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് സി.ബി.ഐ അറസ്റ്റ്. രാജേന്ദ്രനൊപ്പം നാലു പേരെ കൂടി അറസ്റ്റ് ചെയ്തു. 2006 ല്‍ നടന്ന 50 കോടിയുടെ അഴിമതിയുടെ സൂത്രധാനാണ് രാജേന്ദ്രകുമാറെന്ന് സി.ബി.ഐ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത അഞ്ചു പേരെയും നാളെ പാട്യാല കോടതിയില്‍ ഹാജരാക്കുമെന്നും സി.ബി.ഐ അറിയിച്ചു.
2002 മുതല്‍ 2005 വരെ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, പിന്നീട് വിവരസാങ്കേതിക സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, മൂല്യവര്‍ധിത നികുതി കമ്മീഷണര്‍ എന്നീ പദവികള്‍ രാജേന്ദ്രകുമാര്‍ വഹിച്ചിട്ടുണ്ട്.
ഐ.ടി സെക്രട്ടറിയായിരിക്കെ സ്വന്തം മേല്‍നോട്ടത്തില്‍ രൂപീകരിച്ച ഇന്റലിജന്‍സ് കമ്മ്യൂണിക്കേഷന്‍സ് സിസ്റ്റം എന്ന കമ്പനിയെ പി.എസ്യുവില്‍ എംപാനല്‍ ചെയ്യുകയും ടെന്‍ഡറില്ലാതെ പരസ്യം നല്‍കുകയും ചെയ്‌തെന്നാണ് പ്രധാന ആരോപണം. 50 കോടിയുടെ പരസ്യം ഇത്തരത്തില്‍ നല്‍കിയിട്ടുണ്ടെന്ന് കാണിച്ച് ഡയലോഗ് കമ്മീഷന്‍ മെംബര്‍ സെക്രട്ടറിയുമായിരുന്ന ആശിശ് ജോഷിയാണ് രജേന്ദ്രകുമാറിനെതിരേ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."