HOME
DETAILS
MAL
ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഒരുക്കി ഡാവിന്ചി സുരേഷ്
backup
June 10 2018 | 06:06 AM
കൊടുങ്ങല്ലൂര്‍: സ്വന്തം സൃഷ്ടികളില്‍ നിന്നും മറ്റൊരു സൃഷ്ടിയുണ്ടാക്കി ഡാവിന്ചി സുരേഷ് വിസ്മയിപ്പിക്കുന്നു. താന്‍ പലപ്പോഴായി വരച്ച ചിത്രങ്ങളില്‍ നിന്നും തെരഞ്ഞെടുത്തത് കൂട്ടിച്ചേര്‍ത്താണു കലാകാരനായ ഡാവിന്ചി സുരേഷ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഒരുക്കിയിട്ടുള്ളത്.
ഫോട്ടോ ഷോപ്പില്‍ പ്രത്യേക അളവിലും രൂപത്തിലും തയാറാക്കിയ 37 ചിത്രങ്ങളാണു സുരേഷ് ഉപയോഗിച്ചിട്ടുള്ളത്.
പ്രത്യേക ആകൃതിയിലുള്ള ഇരുമ്പ് ഫ്രൈംമില് പതിച്ച ചിത്രങ്ങള്‍ കാമറക്കണ്ണിലൂടെ നോക്കുമ്പോള്‍ കാഴ്ച്ചയുടെ പുത്തന്‍ അനുഭവമാണ് സമ്മാനിക്കുന്നത്. തൊട്ടതെല്ലാം വ്യത്യസ്തമാക്കുന്ന സുരേഷിന്റ പുതിയ പരീക്ഷണവും ശ്രദ്ധേയമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."