മെയ് ആദ്യവാരത്തോടെ രോഗബാധ രൂക്ഷമാകുമെന്ന് വിലയിരുത്തല്‍
ന്യൂഡല്‍ഹി: മെയ് ആദ്യവാരത്തോടെ രാജ്യത്ത് കൊറോണ വൈറസ് ബാധ രൂക്ഷമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍. അതിനു ശേഷം രോഗബാധിതരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകും. അടുത്തയാഴ്ച കൂടുതല്‍ നിര്‍ണായകമാണ്. ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച സംസ്ഥാനങ്ങളില്‍ രോഗബാധ കൂടുതല്‍ നിയന്ത്രണ വിധേയമാകും.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം കൂടുമെങ്കിലും രാജ്യം അപ്പോഴെയ്ക്കും കൊവിഡിനെ നേരിടാന്‍ കൂടുതല്‍ സജ്ജമായിരിക്കും.
കൂടുതല്‍ പരിശോധന നടത്തി രോഗബാധയെ നേരിടാനുള്ള പദ്ധതിയാണ് കേന്ദ്രത്തിനുള്ളത്. ചൈനയില്‍നിന്ന് അഞ്ചുലക്ഷം പരിശോധനാ കിറ്റുകള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. 6.5 ലക്ഷം കിറ്റുകള്‍ വൈകാതെയെത്തും.
രോഗസാധ്യത സംശയിക്കുന്നവരെയെല്ലാം പരിശോധിക്കുകയെന്ന പദ്ധതിയാണ് തയാറാക്കുന്നത്. ചൈനയില്‍ നിന്നുള്ള കിറ്റുകള്‍ എത്തിയതോടെ ആദ്യമായി രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് ചെയ്യുന്നവരുടെ എണ്ണം 30,000ത്തിലെത്തി. ദക്ഷിണ കൊറിയ, യു.കെ, മലേഷ്യ, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങളില്‍നിന്നു കൂടി കിറ്റുകള്‍ ലഭ്യമാക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ട്.
കൂടുതല്‍ പേരെ ടെസ്റ്റ് ചെയ്യുന്നതോടെ കൂടുതല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളും സജ്ജീകരിക്കേണ്ടി വരും. ഇതു മുന്നില്‍ക്കണ്ടുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്‌നിലവില്‍ 3.6 ലക്ഷത്തോളം പേരാണ് രാജ്യത്ത് വീട്ടിലും അല്ലാതെയുമായി ക്വാറന്റൈനിലുള്ളത്. രാജസ്ഥാന്‍, പഞ്ചാബ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ തുടക്കത്തിലേ ലോക്ക് ഡൗണ്‍ നടപ്പാക്കിയത് കൊണ്ടാണ് രോഗബാധ നിയന്ത്രിക്കാനായതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍. അല്ലായിരുന്നെങ്കില്‍ മഹാരാഷ്ട്രയും ഗുജറാത്തും പോലെ ഈ സംസ്ഥാനങ്ങളിലും കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമായിരുന്നു. മധ്യപ്രദേശ്, ആന്ധാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കേസുകളിലുണ്ടായ അതിവേഗ വളര്‍ച്ച ആശങ്കപ്പെടുത്തുന്നതാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."