ചരിത്ര കൂടിക്കാഴ്ചയ്ക്കായി ഉന്‍ ആദ്യമെത്തി
സിംഗപ്പൂര്‍: ലോകം ഉറ്റുനോക്കുന്ന ചരിത്ര കൂടിക്കാഴ്ചയ്ക്കായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ സിംഗപ്പൂരിലെത്തി. എയര്‍ ചൈന വിമാനത്തില്‍ എത്തിയ ഉന്നിനെ ചാംഗി വിമാനത്താവളത്തില്‍ സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രി വിവിയന്‍ ബാലകൃഷ്ണന്‍ സ്വീകരിച്ചു.
Welcomed Chairman Kim Jong Un, who has just arrived in Singapore. pic.twitter.com/ZLK4ouIejx
— Vivian Balakrishnan (@VivianBala) June 10, 2018
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്നുതന്നെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹസേന്‍ ലൂങ് ഇരുവരുമായും കൂടികാഴ്ച നടത്തും. കിം ജോങ് ഉന്നുമായി ഇന്നും ട്രംപുമായി നാളെയുമാണ് സിംഗപ്പൂര്‍ പ്രധാനമന്ത്രി കൂടികാഴ്ച നടത്തുക.
Also Read: ട്രംപും കിമ്മും കണ്ടുമുട്ടുമ്പോള്‍
സിംഗപ്പൂരിലെ സന്റെ റിജിസ് ഹോട്ടലിലാണ് കിമ്മിന്റെ താമസം. ഷാങ്‌റി ലേ ഹോട്ടലിലായിരിക്കും ട്രംപ് താമസിക്കുക.
ഉച്ചകോടിയില്‍ കൊറിയന്‍ ഉപഭൂഖണ്ഡത്തിന്റെ സമ്പൂര്‍ണ ആണവനിര്‍വ്യാപനം തന്നെയാകും പ്രധാന അജന്‍ഡയാകുക. ഉ.കൊറിയയെ ആണവമിസൈല്‍ പരീക്ഷണങ്ങളില്‍നിന്നു പിന്തിരിപ്പിക്കാന്‍ അമേരിക്ക ശ്രമിച്ചിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല. ഉച്ചകോടി വിജയകരമാണെങ്കില്‍ കിമ്മിനെ വൈറ്റ് ഹൗസിലേക്കു ക്ഷണിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."