HOME
DETAILS

കൊലവിളിച്ച് വന്യമൃഗങ്ങള്‍; പ്രതിരോധമില്ലാതെ ജനങ്ങള്‍

  
backup
July 04 2016 | 17:07 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%83%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

സുല്‍ത്താന്‍ ബത്തേരി: വന്യമൃഗ ആക്രമണങ്ങളില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് വയനാട്. ഈയടുത്ത കാലത്തായി നിരവധി ജീവനുകളാണ് കാട്ടാനയുള്‍പ്പടെയുള്ള വന്യമൃഗങ്ങള്‍ എടുത്തത്. കൂടാതെ വ്യാപക കൃഷി നാശവും മറ്റു നാശ നഷ്ടങ്ങളും. വനാര്‍തിര്‍ത്തി ഗ്രാമങ്ങളിലാണ് വന്യമൃഗ ശല്യം രൂക്ഷമായിട്ടുള്ളത്.
എപ്പോഴാണ് കൊലവിളിയുമായി ആന പാഞ്ഞടുക്കുക എന്നറിയാതെ ജീവന്‍ കയ്യില്‍ പിടിച്ചാണ് വനാതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതം. മൂന്ന് പേര്‍ക്കാണ് കഴിഞ്ഞ ഒരു മാസത്തിനകം ആനയുടെ കൊലവിളിയില്‍ ജീവന്‍ നഷ്ടമായത്. ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിന് ബാവലി സ്വദേശിയായ മാധവന്‍ എന്ന മധു ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കാട്ടിക്കുളം, ചേരൂര്‍, മണ്ണുണ്ടി കോളനിക്ക് സമീപത്ത് വെച്ചാണ് മധുവിനെ ആന ആക്രമിച്ചത്. രാത്രിയില്‍ കാട്ടില്‍ പോയി തേന്‍ ശേഖരിച്ച് മടങ്ങുന്നതിന്നിടെ കോളനിക്ക് സമീപത്ത് വെച്ച് ആന മാധവനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് 12 ദിവസം പിന്നിട്ടപ്പോള്‍ വീണ്ടും  ആനയുടെ കൊലവിളിയില്‍ ജില്ല നടുങ്ങി.
ജൂണ്‍ 15ന് ആനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപെട്ടത് തിരുനെല്ലി പഞ്ചായത്തിലെ കോട്ടിയൂര്‍ കോളനിയിലെ കുമാരനാണ്. രാത്രി ഭാര്യവീട്ടില്‍ പോയി മടങ്ങും വഴി കോളനിക്ക് സമീപത്ത് റോഡില്‍ വെച്ച് കുമാരന്‍ കാട്ടാനക്ക് മുന്നില്‍ പെടുകയായിരുന്നു.
ഏറ്റവും ഒടുവിലത്തേതാണ് ഇന്നലെ ആനയുടെ ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ വാകേരി മാരമല കാട്ടുനായിക്ക കോളനിയിലെ ഗോപി എന്ന 40കാരന്‍. രാത്രി മൂടക്കൊല്ലിയില്‍ എത്തി കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോള്‍ കോളനിക്ക് സമീപത്ത് നിലയുറപ്പിച്ചിരുന്ന ആനക്ക് മുന്നില്‍പെടുകയായിരുന്നു. റോഡരികില്‍ മരിച്ചുകിടക്കുന്ന നിലയിലാണ് ഗോപിയെ നാട്ടുകാര്‍ ഇന്നലെ പുലര്‍ച്ചെ കാണുന്നത്. കാട്ടാനകളുടെ കൊലവിളിക്ക് മുന്നില്‍ ജില്ലയിലെ ജനങ്ങള്‍ നിസ്സഹായരാകുന്ന കാഴ്ചയാണ് കഴിഞ്ഞ ഒരുമാസമായി തുടര്‍ച്ചയായി  കാണുന്നത്. ജീവന്‍ നഷ്ടടമാവുന്നതിന് പുറമെ നിരവധി പേര്‍ക്കാണ് ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. വയനാടിന് പുറമെ ജില്ലയോട് അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ നീലഗിരിജില്ലയിലെ അയ്യന്‍കൊല്ലി, ഗൂഡല്ലൂര്‍, ചേരമ്പാടി തുടങ്ങിയ സ്ഥലങ്ങളിലായി രണ്ട് മാസത്തിനിടെ അഞ്ചുപേര്‍ക്കാണ് ആനക്കലിയല്‍ ജീവന്‍ നഷ്ടമായത്. എന്നാല്‍ വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രത്തിലെത്തുന്നത് തടയാന്‍ ഇതുവരെ ശാശ്വത പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago