HOME
DETAILS
MAL
കൊവിഡിനു മരുന്ന്: കേരളം ഗവേഷണത്തിന് ജനിതകമാറ്റം സംബന്ധിച്ച പഠനത്തിന് അനുമതി
backup
April 20 2020 | 02:04 AM
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സാര്‍വദേശീയ ശ്രദ്ധയാകര്‍ഷിച്ച കേരളം കൊവിഡ് 19നുള്ള മരുന്ന് ഗവേഷണത്തിനും ഒരുങ്ങുന്നു.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് കൊവിഡ് പ്രതിരോധ മരുന്ന് ഗവേഷണത്തിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍ ) പ്രാഥമിക അനുമതി ലഭിച്ചെന്ന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധ സമിതി ചെയര്‍പേഴ്‌സണ്‍ ഡോ.ബി ഇക്ബാല്‍ പറഞ്ഞു.
ലോകാരോഗ്യ സംഘടന സോളിഡാരിറ്റി ഗവേഷണങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന നാല് മരുന്നുകളുടെ ഗവേഷണമാണ് നടത്തുന്നത്. ഇതുകൂടാതെ കൊറോണ വൈറസിന്റെ ജനിതകമാറ്റം സംബന്ധിച്ച പഠനങ്ങള്‍ക്കും ഐ.സി. എം.ആറിന്റെ അനുമതി കേരളത്തിന് ലഭിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക് ആന്‍ഡ് സിസ്റ്റം ബയോളജിയുമായി സഹകരിച്ചു കൊണ്ടായിരിക്കും വൈറസിന്റെ ജനിതക ഘടനാ മാറ്റം സംബന്ധിച്ച പഠനങ്ങള്‍ നടത്തുക. ഇതു സംബസിച്ച കാര്യങ്ങള്‍ ഐ.സി.എം.ആറിനെ അറിയിച്ച് അനുമതി തേടിയിട്ടുണ്ട്. മരുന്ന് ഗവേഷണത്തിനുള്ള നടപടികള്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഡയറക്ടര്‍ ഓഫ് ഡ്രഗ്‌സ് കണ്‍ട്രോളറിന്റെ അനുമതി ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചു വരുകയാണ്.
രാജ്യത്ത് കൊവിഡ്19 ആദ്യമായി സ്ഥിരീകരിച്ചതും മാതൃകാപരമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചതും കൂടുതല്‍ പേരെ ചികിത്സിച്ച് സുഖപ്പെടുത്താന്‍ കഴിഞ്ഞതും പരിഗണിച്ചാണ് ഗവേഷണങ്ങള്‍ക്ക് അനുമതി.
കേരളം വികസിപ്പിച്ച എന്‍95 മാസ്‌ക്കിന്റെ അംഗീകാരത്തിനും ഐ.സി.എം.ആറിന് സമര്‍പ്പിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന അംഗീകരിച്ച നാല് മരുന്നുകളുടെ സുസ്ഥിരതയാണ് പ്രധാന ഗവേഷണം. മലേറിയയ്‌ക്കെതിരെ ഉപയോഗിച്ച ഹൈഡ്രോക്‌സി ക്ലോറോക്വിന്‍, എ ബോളയ്‌ക്കെതിരെ പരീക്ഷിച്ച് പരാജയപ്പെട്ട റെംഡെസിവര്‍, എച്ച്.ഐ.വി രോഗത്തിന് കണ്ടുപിടിച്ച ലോപ്പിനവിര്‍ (ഘീുശിമ്ശൃ ) റിട്ടോനവിര്‍ (ഞശീേിമ്ശൃ ) കോംപിനേഷന്‍സ് എന്നിവ അടിസ്ഥാനമാക്കിയാണ് പരീക്ഷണം.
കേരളത്തില്‍ ഈ മരുന്നുകള്‍ നല്‍കി ചികിത്സ നടത്തി ചില രോഗികളില്‍ വിജയം കണ്ടിരുന്നു. കൂടാതെ ക്യൂബ വികസിപ്പിച്ച ഇന്റര്‍ഫെറോണ്‍ ആല്‍ഫ യുടെ ഗവേഷണവും കോളജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് വിദഗ്ധരുമായി ചേര്‍ന്ന് നടത്തും.
കൊവിഡ് രോഗം ഭേദമായവരുടെ രക്തത്തിലെ പ്‌ളാസ്മയില്‍നിന്ന് ആന്റിബോഡി വേര്‍തിരിച്ചെടുത്ത് രോഗബാധിതരില്‍ നല്‍കുന്ന ചികിത്സാ ഗവേഷണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.
കൊറോണ വൈറസുകളെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിനുകള്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ ലോകവ്യാപകമായി ഗവേഷകര്‍ നടത്തുകയാണ്. ഇന്ത്യയില്‍ എട്ടോളം കേന്ദ്രങ്ങളിലാണ് ഗവേഷണങ്ങള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."