മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ പണിമുടക്കുന്നു
തിരുവനന്തപുരം: സേഫ് കേരള പദ്ധതിയുടെ ഭാഗമായി മിനിസ്റ്റീരിയല്‍ ജീവനക്കാരെ നിയമിക്കാത്തത് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ പണിമുടക്കുന്നു. ഈ മാസം 18 മുതല്‍ മൂന്നു ദിവസം സൂചനാ പണിമുടക്ക് നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സംഘടനകള്‍ തീരുമാനിച്ചു.
സേഫ് കേരളക്കായി എന്ഫോഴ്മെന്് ജീവനക്കാര്‍ക്ക് പുറമേ 14 ഹെഡ് അക്കൗണ്ടിന്റെയും 28 ക്ലര്‍ക്കിന്റെയും തസ്തിക സൃഷ്ടിക്കണമെന്നും 51 പുതിയ സ്ക്വാഡുകള്‍ രൂപീകരിക്കണം എന്നുമായിരുന്നു ഗതാഗത കമ്മിഷണര്‍ സര്‍ക്കാരിന് നല്കിയ ശുപാര്‍ശ.
എന്നാല്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫിനെ ഒഴിവാക്കി 10 ആര്.ടി.ഒമാരുടെയും 65 വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെയും 187 അസിസ്റ്റന്റ് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെയും തസ്തിക സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
ആവശ്യമുള്ള തസ്തിക ഒഴിവാക്കി അനാവശ്യമായ തസ്തികളാണ് സൃഷിക്കുന്നതെന്നാണ് വിമര്‍ശനം. ഇതിനെതിരേയാണ് പണിമുടക്കുമായി മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ രംഗത്തുവന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."