രണ്ടര മണിക്കൂര്‍ കാറില്‍ കുടുങ്ങിയ രണ്ടര വയസുകാരനെ രക്ഷിച്ചു
കാക്കനാട്: രണ്ടരവയസുകാരന്‍ കാറിനുള്ളില്‍ കുടുങ്ങിയത് രണ്ടു മണിക്കൂര്‍. ആദ്യം പരിഭ്രാന്തിയും പിന്നെ സന്തോഷവും പകര്‍ന്ന നിമിഷങ്ങള്‍ക്കൊടുവില്‍ കുഞ്ഞിനെ ഡോറിന്റെ ചില്ല് തകര്‍ത്ത് പുറത്തിറക്കി. കാക്കനാട് കുന്നുംപുറം ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഓഫീസിന് മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നാണ് രണ്ടരവയസുകാരനെ രക്ഷപ്പെടുത്തിയത്.
സിവില്‍ സ്റ്റേഷന്‍ കുന്നുംപുറം റോഡില്‍ മൈമന വീട്ടില്‍ ജാസീഫ് ജുമാന ദമ്പതികളുടെ മകന്‍ മുഹമ്മദ് സയാനിനെയാണ് മുത്തച്ഛന്‍ ഷെറഫുദ്ദീന്‍ കാറിനുള്ളില്‍ മറന്നതിനെ തുടര്‍ന്ന് കുടുങ്ങിയത്. രണ്ടു മണിക്കൂറോളം കാറിനുള്ളില്‍ ഉറങ്ങികിടന്ന കുട്ടിക്ക് ശ്വാസം കിട്ടാതെ അപകടം സംഭവിക്കുമെന്ന് ഭയന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു. കോളജ് അധ്യാപികയായ മരുമകളെ കാറില്‍ കൊണ്ടുപോകുമ്പോഴാണ് മുഹമ്മദ് സയാന്‍ ഇവരുടെ കൂടേകയറിയത്. കോളജില്‍ മരുമകളെയാക്കി തിരിച്ചു വരുംവഴി കാറിന്റെ പിന്‍സീറ്റില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി ഉറങ്ങിപോയി. ഇത് മുത്തച്ഛന്‍ ശ്രദ്ധിച്ചില്ല. വീട്ടിലെത്തി കാര്‍ പാര്‍ക്ക് ചെയ്തു. പതിവ് പോലെ കുട്ടി വീടിനുള്ളിലേക്ക് പോയിട്ടുണ്ടാകുമെന്നാണ് മുത്തച്ഛന്‍ വിചാരിച്ചത്.
ഇതിനിടെ ആശുപത്രിയില്‍ നിന്ന് ഫോണ്‍ കോള്‍ എത്തി തിരക്കിട്ട് വന്ന കാറില്‍ തന്നെ പുറത്തേക്ക് പോവുകയും ചെയ്തു. തുടര്‍ന്ന് വീടിനടുത്തുള്ള കുന്നുംപുറത്തെ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തു. അവിടെ നിന്ന് സ്വകാര്യ ബസില്‍ കയറിയാണ് ആശുപത്രിയിലേക്ക് മുത്തച്ഛന്‍ പോയത്. എന്നിട്ടും കാറിന്റെ പിന്‍സീറ്റില്‍ കിടന്നുറങ്ങിയ കുട്ടിയെ മുത്തച്ഛനും ശ്രദ്ധിച്ചിരുന്നല്ല. ഈ സമയം വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയ കുടിവെള്ള ടാങ്കര്‍ ഓഫീസിന് മുന്‍വശം പാര്‍ക്ക് ചെയ്യാന്‍ കൊണ്ടുവന്ന അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബ്രൈറ്റി ഈമാനുവലും ഡ്രൈവര്‍ ബിജു മാത്യൂസുമാണ് കാറിനുള്ളില്‍ കുട്ടി കിടന്നുറങ്ങുന്നത് ശ്രദ്ധിച്ചത്.
രക്ഷിതാക്കളെ സമീപത്തെ കടകളിലും മെഡിക്കല്‍ ഷോപ്പുകളിലും അന്വേഷിച്ചെങ്കിലും കണ്ടത്തൊനായില്ല. ഒടുവില്‍ കാറിന്റെ ഗ്ലാസില്‍ പലതവണ മുട്ടി കുട്ടിയെ ഉണര്‍ത്തി. ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന കുട്ടി കാറിനുള്ളില്‍ കരായാന്‍ തുടങ്ങിയതോടെ ഉദ്യോഗസ്ഥര്‍ വിഷമവൃത്തത്തിലായി. കൂടുതല്‍ സമയം കാറിനുള്ളില്‍ കഴിഞ്ഞാല്‍ ശ്വാസം കിട്ടാതെ കുട്ടിയുടെ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന് ഭയന്ന് ഉദ്യോഗസ്ഥര്‍ പോലീസിലും തൃക്കാക്കര ഫയര്‍ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും കാറിന്റെ ചില്ലുകള്‍ അകത്തി വാതില്‍ തുറക്കാനായില്ല. തിരക്കേറിയ റോഡില്‍ ജനങ്ങളും തടിച്ച് കൂടിയതോടെ കുട്ടി വാവിട്ട് കരച്ചിലിലായി.
കുട്ടിയെ മുന്നിലെ സീറ്റിലേക്ക് ആംഗ്യം കാണിച്ച് മാറ്റിയ ശേഷം പുറകിലെ ഗ്ലാസ് പെട്ടിച്ച് ഡോര്‍ തുറന്ന് പുറത്തെടുക്കുകയായിരുന്നു. കുട്ടിയെ രക്ഷിച്ചിട്ടും രക്ഷിതാക്കളെ കണ്ടത്തൊന്‍ കഴിയാതെ ഉദ്യോഗസ്ഥര്‍ വിഷമത്തിലായി. ഇതിനിടെ ബന്ധു എത്തി കുട്ടിയെ തിരിച്ചറിഞ്ഞ് വീട്ടില്‍ അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് ശ്വാസം നേരെ വീണത്. ഉടന്‍ തന്നെ ബന്ധു ഓഫീസിസിന് അടുത്തുള്ള വീട്ടില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ ബിസ്‌ക്കറ്റും വെള്ളവും നല്‍കിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഓഫീസിലെ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കുട്ടിയുടെ കരച്ചിലും പേടിയും മാറ്റി. കുട്ടി അവരുമായി കൂടുതല്‍ അടക്കുകയും ചെയ്തു. വൈകിട്ടോടെ കുട്ടിയുടെ രക്ഷിതാക്കള്‍ എത്തി വീട്ടിലേക്ക് കൊണ്ട് പോകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."