HOME
DETAILS

കൊവിഡ്-19: സഊദിയിൽ വൈറസ് ബാധിതർ പതിനായിരം കവിഞ്ഞു; ഇന്ന് ആറു മരണം, 1122 വൈറസ് ബാധിതർ

  
backup
April 20 2020 | 12:04 PM

saudi-covid-updation-april20-0123

    റിയാദ്: സഊദിയിൽ കൊവിഡ്-19 വൈറസ് ബാധിതർ പതിനായിരം കവിഞ്ഞു. സഊദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഹയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ആറു മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ മരണ സംഖ്യ 103 ആയി ഉയർന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 1122 പുതിയ വൈറസ് ബാധ കേസുകളും സ്ഥിരീകരിച്ചു. വൈറസ് വ്യാപന പ്രതിരോധത്തിനായി മുഴുവൻ ആളുകളും മന്ത്രാലയ നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ ചികിത്സയിൽ കഴിയുന്നത് 8891 വൈറസ് ബാധിതരാണ്. ഇവരിൽ 88 പേരുടെ നില അതീവ ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ന് രോഗം സ്ഥിരീകരിച്ച 1122 പേരിൽ 73 ശതമാനം (819) വിദേശികളും ബാക്കി സ്വദേശിയുമാണ്. വിദേശികളിൽ തന്നെ 77 ശതമാനവും പുരുഷന്മാരുപുരുഷന്മാരുമാണെന്നും വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

       ഇന്ന് മരണപ്പെട്ട ആറു പേരും വിദേശികളാണ്. മക്കയിൽ അഞ്ചു വിദേശികളും ജിദ്ദയിൽ ഒരു വിദേശിയുമാണ് മരണപ്പെട്ടത്. ഇതോടെ മക്കയില്‍ മാത്രം മരണ സംഖ്യ 37 ഉം രോഗികള്‍ 2552 മായി ഉയർന്നു. മദീനയില്‍ മരണം 32 ഉം രോഗികള്‍ 1710 ഉമാണ്. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ ഏറ്റവും കൂടുതൽ മക്കയിലാണ്. മക്കയിൽ 402 വൈറസ് ബാധ കേസുകളാണ് കണ്ടെത്തിയത്. തലസ്ഥാന നഗരിയായ റിയാദിൽ 200 എണ്ണവും ജിദ്ദയിൽ 186, മദീന 120, ദമാം 78, ഹുഫൂഫ് 63, ജുബൈൽ 39, ത്വായിഫ് 16, എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ വൈറസ് ബാധ കണ്ടെത്തിയത് സ്ഥലങ്ങളും എണ്ണവും.

      അതേസമയം, റിയാദ്, ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളില്‍ വൈറസ് ബാധ കേസുകൾ കുത്തനെ ഉയരാൻ കാരണം വിവിധ സംഘങ്ങളായി തിരിഞ്ഞ് ആരോഗ്യ മന്ത്രാലയത്തിന്‍രെ പരിശോധന മൂലമാണ്. താമസ കേന്ദ്രങ്ങളും ലേബര്‍ ക്യാമ്പുകളും കേന്ദ്രീകരിച്ച്‌ നടത്തുന്ന പരിശോധനയിൽ നിരവധി പോസിറ്റിവ് കേസുകളാണ് കണ്ടെത്തുന്നത്. ആയിരക്കണക്കിന് പേരുടെ സാമ്പിളുകള്‍ ഇതിനകം ശേഖരിച്ചിട്ടുണ്ട്. തത്സമയ പരിശോധനക്കായി ആംബുലന്‍സുകളും മൊബൈല്‍ ലാബുകളും സംഘത്തിനൊപ്പമുണ്ട്. വ്യാപക പരിശോധന നടക്കുന്നതാണ് രാജ്യത്തെ വൈറസ് ബാധ കേസുകൾ കുത്തനെ ഉയരാൻ കാരണം. രോഗം പെട്ടെന്ന് കണ്ടെത്താനും മികച്ച ചികിത്സ ലഭ്യമാക്കാനും ഇത് ഉപകരിക്കുമെന്നതിനാൽ ഇത് ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യ മന്ത്രാലയ വിലയിരുത്തുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലി: സിഇടി എന്‍ജിനീയറിങ് കോളജ് കാന്റീന്‍ പൂട്ടിച്ചു

Kerala
  •  2 months ago
No Image

പത്രക്കടലാസുകള്‍ വേണ്ട, ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയല്‍ മാത്രം;  മാര്‍ഗനിര്‍ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  

Kerala
  •  2 months ago
No Image

അച്ഛന് കരള്‍ പകുത്ത്‌ മകന്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം

Kerala
  •  2 months ago
No Image

ബസ്സും കാറും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

latest
  •  2 months ago
No Image

യദുവിന്റെ പരാതി മാധ്യമശ്രദ്ധയ്ക്ക് വേണ്ടി; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലിസ്

Kerala
  •  2 months ago
No Image

IN DEMAND JOB SECTORS IN DUBAI FOR 2024

uae
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ അവസാന സന്ദേശം പുലര്‍ച്ചെ 4.58-ന്; അയച്ചത് ജൂനിയര്‍ സൂപ്രണ്ട് പ്രേംരാജിന് 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

രാജ്യത്തെ സി.ആര്‍.പി.എഫ് സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി

National
  •  2 months ago
No Image

ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് തിരിച്ചടി; മുന്‍ എം.എല്‍.എമാര്‍ ഉള്‍പെടെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട് ജെ.എം.എമ്മിലേക്ക് 

Kerala
  •  2 months ago