റമദാന്‍ വിപണിയില്‍ ലീഗല്‍ മെട്രോളജി റെയ്ഡ് ; സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പുറത്തു വിടാന്‍ മടി കേസെടുത്തത് 14 സ്ഥാപനങ്ങള്‍ക്കെതിരേ
ആലപ്പുഴ: റമദാന്‍ വിപണയിലെ ക്രമക്കേടുകള്‍ കണ്ടെത്താന്‍ ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ വിവിധ സ്ഥാപനങ്ങള്‍ക്കെതിരേ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
സ്ഥാപനങ്ങളുടെയും ലൈസന്‍സികളുടെയും വിവരങ്ങള്‍ പുറത്തു വിടാതെ അവകാശവാദം മാത്രം ഉന്നയിച്ച് ലീഗല്‍ മെട്രോളജി റെയ്ഡ് പ്രഹസനം. റേഷന്‍ മൊത്ത വ്യാപാര സ്ഥാപനങ്ങള്‍, റേഷന്‍ കടകള്‍, റമദാന്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലായിരുന്നു ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ പരിശോധനക്കിറങ്ങിയത്. വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയെങ്കിലും സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പുറത്തു വിടാന്‍ തയ്യാറായിട്ടില്ല.
സാധനങ്ങളുടെ തൂക്കത്തില്‍ നടത്തിയ തട്ടിപ്പിന് രണ്ടു റേഷന്‍ ചില്ലറമൊത്ത വ്യാപരികള്‍ക്കെതിരേയാണ് നടപടി എടുത്തത്.
നിര്‍ദ്ദിഷ്ട പ്രഖ്യാപനങ്ങള്‍ ഇല്ലാതെ വില്‍പ്പന നടത്തുക, പായ്ക്കറ്റുകളിലെ വില്‍പ്പന വില തിരുത്തുക, പായ്ക്കിങ് രജിസ്‌ട്രേഷന്‍ ഇല്ലാതെ ഉല്‍പ്പന്നങ്ങള്‍ പായ്ക്കു ചെയ്യുക എന്നീ നിയമലംഘനങ്ങള്‍ക്ക് ആറ് റമദാന്‍മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകള്‍ക്കെതിരേയും മുദ്ര പതിപ്പിക്കാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് ആറു റേഷന്‍ വ്യാപാരികള്‍ക്കെതിരെയും കേസ് എടുത്തതായി ലീഗല്‍ മെട്രോളജി വകുപ്പ് അവകാശപ്പെടുന്നത്.
ജില്ലയിലെ വിവിധ താലൂക്കുകള്‍ കേന്ദ്രീകരിച്ച് രണ്ടു സ്‌ക്വാഡുകളായാണ് ലീഗന്‍ മെട്രോളജി വിഭാഗം റെയ്ഡിനിറങ്ങിയത്. ഉത്തരമേഖലയില്‍ നടന്ന പരിശോധനകള്‍ക്ക് അസിസ്റ്റന്റ് കണ്‍ട്രോളര്‍ (ഫ്‌ളയിങ് സ്‌ക്വാഡ്)മാരായ ജെ.സി ജീസണും, ദക്ഷിണ മേഖലയില്‍ നടന്ന പരിശോധനകള്‍ക്ക് അസിസ്റ്റന്റ് കണ്‍ട്രോളര്‍ എസ് ഷെയ്ക്ക് ഷിബുവും നേതൃത്വം നല്‍കി.
പരിശോധനയില്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍മാരായ എം അബ്ദുള്‍ ഹഫീസ് , ഇന്‍സ്‌പെക്ടര്‍മാരായ ഷൈനി വാസവന്‍, ബിനു ബാലക്, യൂജിന്‍ പസില്‍, കെ.എം സനോജ്, പി പ്രവീണ്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."