ആശങ്കയൊഴിയാതെ മഹാരാഷ്ട്ര: 24 മണിക്കൂറിനിടെ 552 കൊവിഡ് കേസുകള്‍, രോഗബാധിതരുടെ എണ്ണം അയ്യായിരം കടന്നു
മുംബൈ:ആശങ്കയ്ക്ക് അയവില്ലാതെ മഹാരാഷ്ട്ര. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 552 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 5,218 ആയി ഉയര്‍ന്നു. ഇന്ന് മാത്രം 19 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 251 ആയി.
അതേ സമയം ഇന്ന് 150 രോഗികളെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു..23 സംസ്ഥാനങ്ങളിലെ 61 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലത്തൂര്‍, ഉസ്മാനാബാദ്, ഹിംഗോളി, വാഷിം എന്നീ മഹാരാഷ്ട്രയില്‍ നിന്നുള്ള നാല് ജില്ലകളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
https://twitter.com/ANI/status/1252604871934537730
അതേ സമയം ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ 12 പുതിയ കൊവിഡ് കേസുകളും ഒരു മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.മുംബൈയില്‍ മാത്രം കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 179 ആയി ഉയര്‍ന്നതായി ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."