വ്രതകാല പദ്ധതികള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക: എസ്.വൈ.എസ്
കോഴിക്കോട്: ഒരു മാസത്തിലേറെ നീണ്ട ലോക്ക് ഡൗണ്‍നിടയില്‍ കടന്നു വന്ന ഈ വര്‍ഷത്തെ വ്രതകാലത്തെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്ന് സുന്നി യുവജന സംഘ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. ശരാശരി വരുമാനത്തിന് മുകളിലുള്ളവര്‍ പോലും ഹതാശരായി മാറിക്കൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തില്‍ ജീവിതാവസ്ഥകളെ സൂക്ഷ്മമായി വിലയിരുത്തി അര്‍ഹരായ വരെയെല്ലാം ആശ്വാസപദ്ധതിയില്‍ ഉള്‍പ്പെടുത്താനും ഇതിന്നായി ശാഖാതലങ്ങളില്‍ 'ഉറവ്'റിലീഫിന്റെ പ്രവര്‍ത്തങ്ങള്‍ ഊര്‍ജിതമാക്കാനും സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചു.
റമദാന്‍: സഹനം, സംയമനം, സംസ്‌കരണം എന്ന പ്രമേയത്തില്‍ സമസ്തയും പോഷക ഘടകങ്ങളും ആചരിക്കുന്ന റമദാന്‍ കാംപയിനിനു സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ റമദാന്‍ മെസ്സേജ് നല്‍കുന്നതിലൂടെ തുടക്കമാകും. തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാംപയിനിന്റെ ശാഖ തല പ്രവര്‍ത്തനങ്ങളില്‍ ചാരിറ്റി, ലേണിങ്, അവേര്‍നസ് തുടങ്ങിയ നൂതന പദ്ധതികള്‍ നടപ്പാക്കും.
ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ സംസ്ഥാന ഭാരവാഹികളായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പാലക്കാട്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, കെ. മൊയിന്‍ കുട്ടി മാസ്റ്റര്‍, മലയമ്മ അബൂബക്കര്‍ ബാഖവി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എ.എം പരീത് എറണാകുളം, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, ഒ.എം ശരീഫ് ദാരിമി പങ്കെടുത്തു. സമസ്ത സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ ട്രഷററും സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റുമായ സി.കെ.എം സ്വാദിഖ് മുസ്‌ലിയാരുടെ നിര്യാണത്തില്‍ അനുശോചിക്കുകയും ശാഖാതലങ്ങളില്‍ വീടുകളിലെല്ലാം ഗാര്‍ഹിക സദസ്സുകള്‍ ഒരുക്കി പ്രത്യേക പ്രാര്‍ഥന നടത്തുന്നതിന്ന് നേതൃത്വം നല്‍കാന്‍ ശാഖാകമ്മിറ്റികളോടാവശ്യപ്പെടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."