രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു: തിങ്കളാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രില്‍ 27 ന് തിങ്കളാഴ്ചയാണ് വീഡിയോ കോണ്‍ഫറന്‍സ് യോഗം ചേരുന്നത്.
വിമാനസര്‍വ്വീസ് തുടങ്ങുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ സംസ്ഥാനങ്ങളുടെ നിലപാട് ചര്‍ച്ചയായേക്കും.നേരത്തെ രണ്ട് തവണ വീഡിയോ കോണ്‍ഫറസിലൂടെ പ്രധാനമന്ത്രി കൊവിഡ് ലോക്ഡൗണ്‍ നടപടികള്‍ വിലയിരുത്തിയിരുന്നു.
https://twitter.com/ANI/status/1252941450066739200
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു. 20,471 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറില്‍ 1486 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്ന് 49 പേര് കൊവിഡ് ബാധിച്ച് മരിച്ചു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇന്ത്യയിലെ കൊവിഡ് കേസുകള്‍ ഉയര്‍ന്നേക്കുമെന്ന് നീതി ആയോഗ് മുന്നറിയിപ്പ് നല്കി.
കൊവിഡ് പ്രതിരോധം മാസങ്ങള്‍ നീണ്ടുനില്‍ക്കാം എന്ന സൂചനയാണ് നീതി ആയോഗ് നല്‍കുന്നത്.മഹാരാഷ്ട്ര കഴിഞ്ഞാല്‍ കൊവിഡിന് കൂടുതല്‍ പേര് ചികിത്സയിലുള്ളത് ഗുജറാത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."