കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കനിവും കാത്ത് മലയാളിയുടെ മൃതദേഹം ദുബായ് എയര്‍പ്പോര്‍ട്ടില്‍
ദുബായ്: കൊവിഡ് ബാധയില്ലെന്ന് ദുബായ് ആരോഗ്യ വകുപ്പ് സാക്ഷ്യപ്പെടുത്തിയിട്ടും മലയാളിയുടെ മൃതദേഹം ദുബായ എയര്‍പ്പോര്‍ട്ടില്‍ അനാഥമായികിടക്കുന്നു. റാസല്‍ ഖൈമയില്‍ നിര്യാതനായ പത്തനംതിട്ട കുടമുക്ക് സ്വദേശി കോശി മത്തായി (54) യുടെ മൃതദേഹമാണ് തടഞ്ഞു വെച്ചിരിക്കുന്നത്. നാട്ടിലെത്താന്‍ ഇനി കേന്ദ്ര ആഭ്യന്തരമന്ത്രാലയം കനിയണം. എംബാമിങ് അടക്കം മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി എയര്‍പ്പോട്ടില്‍ എത്തിച്ചപ്പോഴാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടി അനുമതി വേണമെന്ന് അറിയിക്കുന്നത്.
പ്രവാസ ലോകത്തുള്ള അസുഖബാധിതരേയും വിസാ കാലാവധി തീര്‍ന്നവരേയും പ്രായമായവരേയും നാട്ടിലെത്തിക്കണമെന്ന മുറവിളി ചെവി കൊള്ളാത്ത സര്‍ക്കാര്‍ പ്രവാസികളുടെ മൃതദേഹം ഇതുവരെ നാട്ടിലെത്തിക്കാനുണ്ടായിരുന്ന അനുമതിയും ഇപ്പോള്‍ നിഷേധിച്ചിരിക്കുകയാണ്.
അതേസമയം ഇന്നലെ വൈകീട്ട് ചെന്നൈയിലേക്ക് എമിറേറ്റ്‌സ് വിമാനത്തില്‍ എത്തിച്ച രണ്ട് മൃതദേഹങ്ങള്‍ ഇപ്പോഴും ചെന്നൈയില്‍ തടഞ്ഞു വെച്ചിരിക്കുകയാണ്. എംബാമിംഗ് വരെ പൂര്‍ത്തിയായ മൃതദേഹങ്ങളാണ് ഇത്തരത്തില്‍ പാതി വഴിയിലായി പോകുന്നത്.
അഷ്‌റഫ് താമരശ്ശേരി, റിയാസ് കൂത്ത്പറമ്പ് തുടങ്ങിയവരാണ് നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പ്രവാസികളോടുള്ള അവഗണനക്കെതിരെ ശക്തമായ പ്രതിഷേധം പ്രവാസികളുടെ ഇടയില്‍ നിന്നും ഉയര്‍ന്ന് വരുന്നുണ്ട്.
https://www.facebook.com/554606578239148/videos/vb.554606578239148/551430235773182/?type=2&theater
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."