HOME
DETAILS

കരുതുക; സമയത്തിന്റെ മൂല്യം

  
backup
April 23 2020 | 23:04 PM

%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%81%e0%b4%95-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%82%e0%b4%b2%e0%b5%8d

 

റമദാനിന്റെ പുണ്യങ്ങളനുഭവിക്കാന്‍ നമുക്ക് ഒരിക്കല്‍ കൂടി അവസരം ലഭിച്ചിരിക്കുന്നു. ഈ സമയത്ത് ഏറ്റവും അധികം ചിന്തിക്കേണ്ടത് സമയത്തെ കുറിച്ചാണ്. അല്ലാഹു നല്‍കിയതില്‍ വിലമതിക്കാന്‍ കഴിയാത്ത അമൂല്യ നിധിയാണ് സമയം. അത് കരുതലോടെ കൈകാര്യം ചെയ്യലാണ് വിവേകം. ജീവിതത്തെ സമയബന്ധിതമായി വിനിയോഗിക്കുമ്പോഴേ സമയം ഫലവത്താവുകയുള്ളൂ. മനുഷ്യന്‍ ഭൂമുഖത്ത് താമസിച്ച് ജീവിക്കുന്ന സെക്കന്റുകളാണ് സമയം. മനുഷ്യ വയസ്സാണ് കാലം. മനുഷ്യര്‍ ഇവിടെ ജീവിക്കുന്ന, തണല്‍ വിരിക്കുന്ന, ശേഷിക്കുന്ന, ഉപകാരവും ഉപദ്രവവും ചെയ്യുന്ന, കാലം.ഒഴുകുന്ന വെള്ളം പോലെ, സഞ്ചരിക്കുന്ന കാര്‍മേഘം കണക്കേ സമയം പെട്ടെന്ന് പോയി മറയും. നഷ്ടപ്പെട്ട സമയം തിരിച്ചെടുക്കാനോ മറ്റൊന്നു പകരം വയ്ക്കാനോ കഴിയില്ല. ഒരാള്‍ സമ്പാദിക്കുന്നതില്‍ ഏറ്റവും വലുതാണ് സമയം.
ദിവസങ്ങള്‍ അഞ്ചാണ്. ഇന്നലെകള്‍, ഇന്ന്, വരും നാളുകള്‍, വിചാരണ നാള്‍, പിന്നീട് അവസാനമില്ലാത്ത നാളുകള്‍. ഒന്നുകില്‍ നരകത്തില്‍ അല്ലെങ്കില്‍ സ്വര്‍ഗത്തില്‍. ദിവസങ്ങളെ രാവും പകലും ആയാണ് അല്ലാഹു രൂപകല്‍പന ചെയ്തത്. പ്രഭാതവും പ്രദോഷവും എന്നീ വേര്‍തിരിവില്‍ അല്ലാഹു ദിവസത്തെയും സമയത്തെയും സമയബന്ധിതമായി ചെയ്യേണ്ട കാര്യങ്ങളും നമ്മെ ഓര്‍മപ്പെടുത്തുന്നു. അല്‍ ആന്‍ആം (13), അര്‍റൂം (17,18), അല്‍ അഹ്‌സാബ് (41,42), അത്തക്‌വീര്‍ (17,18), അല്‍ ഫജ്ര്‍ (12), അല്‍ ഹിജ്ര്‍ (38) തുടങ്ങിയ സൂക്തങ്ങള്‍ നമുക്ക് നല്‍കുന്ന പാഠം ചിന്താര്‍ഹമാണ്.
നബി (സ) പറയുന്നു : അധികപേരും ചതിയില്‍ കുടുങ്ങാന്‍ സാധ്യതയുള്ള രണ്ട് അനുഗ്രഹങ്ങളാണ് ആരോഗ്യവും ഒഴിവ് സമയവും (ബുഖാരി). ഇബ്‌നു അബ്ബാസ് (റ)ല്‍ നിന്നും നിവേദനം. നബി (സ)പ്രസ്താവിച്ചു: അഞ്ചു കാര്യം വരും മുന്‍പ് അഞ്ചു കാര്യങ്ങള്‍ മുതലെടുക്കുക. മരണം വരും മുന്‍പ് ജീവിതത്തെയും, അനാരോഗ്യത്തിന് മുന്‍പായി ആരോഗ്യത്തെയും, ജോലിത്തിരക്കിനു മുന്‍പായി ഒഴിവ് സമയത്തെയും, വാര്‍ധക്യത്തിന് മുന്‍പായി യുവത്വത്വത്തെയും, ദാരിദ്ര്യത്തിന് മുന്‍പായി ഐശ്വര്യത്തെയും നേടണം ( മുസ്‌ലിം). അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) പറയുന്നു: ദിവസവും സൂര്യാസ്തമയത്തില്‍ എനിക്ക് വല്ലാത്ത ഖേദം ആയിരുന്നു. എന്റെ ആയുസ്സില്‍ നിന്നും ഒരു ദിവസം തീര്‍ന്നു പോയതും, സുകൃതം വര്‍ധിപ്പിക്കാന്‍ കഴിയാതെ പോയതും ആണ് എനിക്ക് സഹിക്കാന്‍ കഴിയാത്തത്. ഉമറുബ്‌നു അബ്ദുല്‍ അസീസ് (റ) പറയുന്നു: രാപ്പകലുകള്‍ നിനക്ക് വേണ്ടി പണിയെടുക്കുന്നു, രാപ്പകലുകളില്‍ നീ നിനക്ക് വേണ്ടത് ചെയ്യണം. ഹസനുല്‍ ബസരി(റ ) പറയുന്നു: മനുഷ്യാ, നീയാണ് സമയം! ഒരു ദിവസം കഴിഞ്ഞാല്‍ നിന്റെ അല്‍പ ഭാഗം പോയി. തുടര്‍ന്ന് മഹാന്‍ പറഞ്ഞു: അധികപേരും ദീനാറും ദിര്‍ഹമും നേടാനാണ് സമയം വിനിയോഗിക്കുന്നത്.
ദിവസവും പ്രഭാതം വിടരുമ്പോള്‍ അത് വിളിച്ചു പറയുന്നു, ഞാന്‍ പുതിയ ദിവസമാണ്. നീ ചെയ്യുന്ന കാര്യങ്ങള്‍ക്കു ഞാന്‍ സാക്ഷിയാണ്. വിചാരണ നാള്‍ വരെ ഞാന്‍ തിരിച്ചു വരില്ല. കുഞ്ഞുങ്ങള്‍ ജനിച്ചു കഴിഞ്ഞാല്‍ ഇരു ചെവികളിലും വാങ്കും ഇഖാമത്തും കൊടുക്കുന്നത് മയ്യിത്ത് നിസ്‌കാരത്തിന് കൂടുതല്‍ താമസമില്ലെന്നതിന്റെ സൂചനയാണ്. ദിവസവും നാം ഒരു ലക്ഷത്തില്‍ പരം ശ്വാസോഛ്വാസം നടത്തി സമയം അറിയാതെ കടന്നു പോകുന്നു. കുറേ കാത്തിരിപ്പുകള്‍, ഒരുപാട് അതി മോഹങ്ങള്‍, കാര്യ വിചാരത്തിലേറെ കളിതമാശകള്‍, സ്രഷ്ടാവിന് നന്ദി ചെയ്യുന്നതിനുപകരം നന്ദി കേടുകള്‍! രാത്രിയും പകലും അറ്റമില്ലാത്ത മോഹത്തില്‍ നാം കഴിയുന്നു. അന്തിയുറങ്ങി പുലരുമ്പോള്‍ ജീവനോടെ ഉണരുമോ, പ്രഭാതം വരെ നാം ജീവിക്കുമോ, എന്നറിയില്ല. ചലനമറ്റാല്‍ പിന്നെ ഒന്നും ചെയ്യാനാവില്ല. ദൈനംദിനം തന്റെ സകല കാര്യങ്ങളും എഴുതി രേഖപ്പെടുത്തി തലയിണക്കടിയില്‍ തയ്യാര്‍ ചെയ്യുക. പോയ വണ്ടി കൈകാട്ടിയിട്ട് കാര്യമില്ല.പുണ്യനാളുകളിലെ ലോക്ക് ഡൗണ്‍ ഒഴിവ് സമയം നമുക്ക് ആരാധനകളില്‍ വിനിയോഗിക്കാം. ആരാധനകള്‍ കൊണ്ട് വീടകങ്ങളെ സ്വര്‍ഗമാക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ടെംപോ വാൻ മറിഞ്ഞു; അപകടത്തിൽ എട്ട് കുട്ടികൾക്ക് പരുക്ക്

latest
  •  15 days ago
No Image

ശ്രുതിയുടെ സർക്കാർ ജോലിക്ക് ഉത്തരവായി; നിയമനം നടത്താൻ വയനാട് കളക്ടറെ ചുമതലപ്പെടുത്തി

Kerala
  •  15 days ago
No Image

ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിൽ പങ്കെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു; 10 വർഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുഎഇ സൈനികൻ അന്തരിച്ചു

uae
  •  15 days ago
No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  15 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  15 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  15 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  15 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  15 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  15 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  15 days ago