HOME
DETAILS
MAL
31,235 കോടി വിതരണം ചെയ്തു
backup
April 24 2020 | 02:04 AM
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതിയുടെ കീഴില്‍ 33 കോടിയിലധികം പാവപ്പെട്ടവര്‍ക്കായി 31,235 കോടി വിതരണം ചെയ്തതായി കേന്ദ്ര ധനകാര്യമന്ത്രാലയം അറിയിച്ചു. 20.05 കോടി സ്ത്രീകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ടു വഴി 10,025 കോടി വിതരണം ചെയ്തു. 2.82 കോടി വയോജനങ്ങള്‍, വിധവകള്‍, ഭിന്ന ശേഷിക്കാര്‍ എന്നിവര്‍ക്കായി 1405 കോടി വിതരണം ചെയ്തു. പ്രധാനമന്ത്രിയുടെ കര്‍ഷകര്‍ക്കുള്ള സഹായതുകയുടെ ആദ്യഗഡുവായി എട്ടു കോടി കര്‍ഷകര്‍ക്ക് 16,146 കോടി നല്‍കി.
10.6 ലക്ഷം പേര്‍ക്കുള്ള ഇ.പി.എഫ് വിഹിതമായി 162 കോടി നല്‍കി. 2.17 കോടി നിര്‍മാണത്തൊഴിലാളികള്‍ക്ക് 3497 കോടി നല്‍കിയതായും ധനമന്ത്രാലയം അറിയിച്ചു. 39.27 കോടി പേര്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്തു. 1,09,227 മില്യന്‍ ടണ്‍ പയറുവര്‍ഗങ്ങള്‍ സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്തു. 2.66 കോടി സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ വിതരണം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയുടെ കുടിശികയിനത്തില്‍ 7300 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം നല്‍കിയതായും ധനകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."