HOME
DETAILS
MAL
കൊവിഡ്: കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് നീങ്ങണമെന്ന് മന്മോഹന് സിങ്
backup
April 24 2020 | 02:04 AM
ന്യൂഡല്‍ഹി: കൊവിഡിനെതിരേയുള്ള പോരാട്ടത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണം ശക്തമായിരിക്കണമെന്ന് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍സിങ്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോക്ക്ഡൗണിന്റെ വിജയം നമ്മള് എത്രമാത്രം കൊവിഡിനെ പ്രതിരോധിച്ചു എന്നത് വിലയിരുത്തിയാണ് നിര്‍ണയിക്കപ്പെടുക. ഈ വിജയം കേന്ദ്ര സംസ്ഥാനങ്ങളുടെ പരസ്പരമുള്ള സഹകരണവുമായി ബന്ധപ്പെട്ടുള്ളതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
കൊവിഡ് പോരാട്ടത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്ന നിസഹകരണ മനോഭാവത്തെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം കേന്ദ്രം മെച്ചപ്പെടുത്തുന്നില്ലെങ്കില്‍ കൊവിഡ് പ്രതിരോധം ദുര്‍ബലമാകുമെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. ചത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലും ഇതേ അഭിപ്രായമാണ് പറഞ്ഞത്. തങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പക്കല്‍ നിന്നും സഹായമൊന്നും ലഭിച്ചില്ലെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി പറഞ്ഞു. ലോക്ക്ഡൗണിന് ശേഷം ഇത് രണ്ടാം തവണയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."