HOME
DETAILS
MAL
സഹകരണ മേഖലയുടേത് ശമ്പളം പോകാത്ത 'സഹകരണം'
backup
April 24 2020 | 02:04 AM
തൊടുപുഴ: കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാന്‍ തീരുമാനിച്ചിരിക്കെ സംസ്ഥാനത്തെ സഹകരണ മേഖല നടപടിക്കു പുറത്ത്.
സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ തൊഴില്‍ദാതാക്കളാണ് സഹകരണ മേഖല. സര്‍ക്കാര്‍ തീരുമാനത്തിന്റെ പരിധിയില്‍ സഹകരണ സ്ഥാപനങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാല്‍ 450 കോടിയോളം രൂപ കൂടി ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കാന്‍ പ്രയാസമുണ്ടാവില്ല.
തനത് ഫണ്ട്, പൊതുനന്മ ഫണ്ട് എന്നിവയില്‍നിന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഹിതം നല്‍കി തലയൂരുകയാണ് ഭൂരിഭാഗം സഹകരണ സ്ഥാപനങ്ങളും. ഏതാനും സംഘങ്ങള്‍ ജീവനക്കാരുടെ വിഹിതവും ഉള്‍പ്പെടുത്തുന്നുണ്ടെങ്കിലും ഒരു മാസത്തെ ശമ്പളം എന്ന വ്യവസ്ഥ പാലിക്കുന്നില്ല. മൂവാറ്റുപുഴ അര്‍ബന്‍ സഹ. ബാങ്ക് 30,60,117 രൂപ, കൊമ്മേരി സഹ. ബാങ്ക് 20,18,600 രൂപ, വിളപ്പില്‍ സഹ.
ബാങ്ക് 19 ലക്ഷം, മൂവാറ്റുപുഴ കാര്‍ഷിക ബാങ്ക് 10 ലക്ഷം, തൈക്കാട് സഹ. ബാങ്ക് 9,94,958 രൂപ എന്നിങ്ങനെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ ബാങ്കുകള്‍ സംഭാവന ചെയ്തിട്ടുള്ളത്. ഇതില്‍ 90 ശതമാനവും തനത്, പൊതുനന്മ ഫണ്ടില്‍ നിന്നാണ്. കഴിഞ്ഞ പ്രളയ കാലത്തെ സാലറി ചലഞ്ചിലും സഹകരണ മേഖലയിലെ ഭൂരിഭാഗം ജീവനക്കാരും രക്ഷപ്പെടുകയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ - സ്വയംഭരണ സ്ഥാപനങ്ങള്‍, അര്‍ധ സര്‍ക്കാര്‍ - സര്‍വകലാശാല ജീവനക്കാര്‍ ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപന ജീവനക്കാര്‍ എന്നിവരുടെ ഒരു മാസത്തെ ശമ്പളം അഞ്ച് മാസം കൊണ്ട് പിടിക്കാനാണ് കാബിനറ്റ് തീരുമാനം.
കേരള ബാങ്ക്, അര്‍ബന്‍ സഹകരണ ബാങ്ക്, അപെക്‌സ് സഹകരണ സംഘം, പ്രൈമറി അഗ്രികള്‍ച്ചര്‍ ക്രെഡിറ്റ് സൊസൈറ്റി (പാക്‌സ്), പ്രാഥമിക സഹകരണ കാര്‍ഷിക വികസന ബാങ്ക് (പി.സി.എ.ആര്‍.ഡി.ബി), പലവക സഹ. സംഘം (എം.ഒ.എസ്) എന്നിവയാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍. കേരള ബാങ്ക് ജീവനക്കാര്‍ 15 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്. 11,908 സഹകരണ സ്ഥാപനങ്ങളില്‍ 1,608 പാക്‌സ്, 80 കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍, 60 അര്‍ബന്‍ ബാങ്കുകള്‍, 10,160 മിസലേനിയസ് സംഘങ്ങളുമാണ്.
സഹകരണ സംഘങ്ങള്‍ അംഗങ്ങള്‍ക്ക് ലാഭവിഹിതം നല്‍കുന്നത് ഒഴിവാക്കി പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് (കെയര്‍ കേരള) ഈ തുക കൈമാറണമെന്ന സര്‍ക്കാര്‍ നിര്‍ദേശവും ഒരു പരിധിവരെ അട്ടിമറിക്കപ്പെടുകയായിരുന്നു.
300 കോടി രൂപ ഇപ്രകാരം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കാമെന്നായിരുന്നു കണക്കാക്കിയത്. എന്നാല്‍, പൊതുയോഗം അംഗീകരിച്ചില്ലെന്ന കാരണം പറഞ്ഞ് 30 ശതമാനമാനത്തില്‍ താഴെ സഹ. ബാങ്കുകള്‍ മാത്രമാണ് അന്ന് സര്‍ക്കാറിലേക്ക് തുക നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."