എന്തുകൊണ്ട് സ്പ്രിംക്ലര്‍; സ്വകാര്യത പ്രധാനം; ഡാറ്റാ കൈമാറ്റ കരാറില്‍ സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി
കൊച്ചി: കൊവിഡ് പശ്ചാത്തലത്തില്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറിന് ഡാറ്റ കൈമാറ്റം ചെയ്യാന്‍ ഉണ്ടാക്കിയ കരാറില്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യരുതെന്ന് ഹൈക്കോടതി. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് അപകടകരമായ നിലപാടാണാണെന്ന് വ്യക്തമാക്കിയ കോടതി എന്തുകൊണ്ട് സ്പ്രിംക്ലറിനെ തന്നെ തെരഞ്ഞെടുത്തതെന്ന് ആവര്‍ത്തിച്ച് ചോദിച്ചു.
കോടതി ഉന്നയിച്ച ചോദ്യങ്ങള്‍
- എന്തുകൊണ്ടാണ് സ്പ്രിംക്ലറിനെ മാത്രം തെരഞ്ഞെടുത്തത്.
- നിയമവകുപ്പ് അറിയാതെ ഐ.ടി സെക്രട്ടറി എന്തിന് സ്വന്തം നിലയില്‍ തീരുമാനമെടുത്തു.
- ഡേറ്റാ ചോര്‍ച്ച ഉണ്ടായാല്‍ ആര്‍ക്കെതിരെ കേസ് കൊടുക്കണം.
- വിവരച്ചോര്‍ച്ച ഉണ്ടായോ ഇല്ലയോ എന്ന് എങ്ങനെ പറയാന്‍ കഴിയും
- സ്പ്രിംക്ലറുമായി മുമ്പ് ചര്‍ച്ച നടത്തിയത് എന്തിന്
- ഡേറ്റ ചോര്‍ച്ചയില്‍ അമേരിക്കയില്‍ കേസ് നടത്തേണ്ട സാഹചര്യമുണ്ടാകുമോ
- അഞ്ച് പേരുടെ ഡാറ്റ ബിഗ് ഡാറ്റ ആകുന്നതെങ്ങനെ
- ഇന്ത്യന്‍ ടെക്‌നോളജി എന്തുകൊണ്ട് ഉപയോഗിച്ചില്ല.
സൈബര്‍ വിദഗ്ധ അഡ്വ. എന്‍.എസ്.നപ്പിനൈയാണ് സര്‍ക്കാരിന് വേണ്ടി ഹാജരായത്. അതേസമയം പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം വിവരശേഖരണമാകാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സെര്‍വറില്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.
ഡേറ്റാ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ലെന്നും അതിനാല്‍ അരക്ഷിതാവസ്ഥ തുടരുകയാണെന്നും ഹരജിക്കാരന്‍ ആരോപിച്ചു. ഇതുവരെ സ്പ്രിംക്ലറില്‍ അപ്ലോഡ് ചെയ്ത ഡേറ്റയുടെ കാര്യത്തില്‍ എന്ത് സുരക്ഷയാണ് നല്‍കാനാവുക എന്നതിന് വ്യക്തമായ വിശദീകരണം സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."