രണ്ടാമത്തെ ബാധിതനും സുഖപ്പെട്ടു: കൊവിഡ് മുക്ത സംസ്ഥാനമായി ത്രിപുര
അഗര്‍ത്തല: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടാത്തെയാളും രോഗമുക്തി നേടിയതോടെ ത്രിപുര കൊവിഡ് മുക്ത സംസ്ഥാനമായി. മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബാണ് തന്റെ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
ആദ്യ കൊറോണ വൈറസ് ബാധിതയായ രോഗിയുടെ പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഏപ്രില്‍ 16 ന് ആശുപത്രി വിട്ടിരുന്നു. രണ്ടാമത്തെ രോഗിയുടെ ഫലം വ്യാഴാഴ്ചയാണ് നെഗറ്റീവ് ആയത്.
?UPDATE!
— Biplab Kumar Deb (@BjpBiplab) April 23, 2020
The Second corona patient of Tripura has been found NEGATIVE after
consecutive tests.
Hence our State has become Corona free.
I request everyone to maintain Social distancing and follow Government guidelines.
Stay Home Stay Safe.
Update at 08:20 PM, 23th April
വെള്ളിയാഴ്ചത്തെ പരിശോധനയിലും ഫലം നെഗറ്റീവ് ആവുകയാണെങ്കില്‍ ഇയാളെ വീട്ടിലേക്ക് വിടും.
അതേസമയം, 111 പേരാണ് ത്രിപുരയില്‍ നിരീക്ഷണത്തിലുള്ളത്. കൂടാതെ 227 പേര് വീടുകളിലും നിരീക്ഷണത്തിലാണ്. എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ബിപ്ലവ് ദേവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."