HOME
DETAILS

'എന്റെ കൊറോണ പോരാളികള്‍' പദ്ധതിയുമായി തപാല്‍ വകുപ്പ്

  
backup
April 25 2020 | 02:04 AM

%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b1%e0%b5%8b%e0%b4%a3-%e0%b4%aa%e0%b5%8b%e0%b4%b0%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa

 


തിരുവനന്തപുരം: കൊറോണാ പ്രതിരോധത്തിനായുള്ള പോരാട്ടത്തിലെ മുന്നണിപ്പോരാളികളെ ആദരിക്കാന്‍ എന്റെ കൊറോണ പോരാളികള്‍ എന്ന പദ്ധതിയുമായി തപാല്‍ വകുപ്പ്. കുട്ടികളിലൂടെ ആരോഗ്യപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പൊലിസുകാര്‍, അഗ്‌നിശമനസേന ജീവനക്കാര്‍, ശുചീകരണത്തൊഴിലാളികള്‍, തപാല്‍ ജീവനക്കാര്‍ തുടങ്ങിയവരെ ആദരിക്കാനാണ് തപാല്‍വകുപ്പ് കേരള സര്‍ക്കിള്‍ പദ്ധതി നടപ്പിലാക്കുന്നത്.
ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്ന 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കായാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളുടെ മനസില്‍ കൊറോണക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ളവരോട് സ്‌നേഹവും ആദരവും വളര്‍ത്താനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. കൊറോണയോടു പൊരുതുന്നവരോടുള്ള സ്‌നേഹവും കരുതലും അറിയിക്കാനായി കുട്ടികള്‍ക്ക് സ്വന്തം കൈപ്പടയില്‍ അവര്‍ക്കായി കത്തുകളെഴുതാം. പെന്‍സിലോ പേനയോ കൊണ്ട് അവര്‍ക്കായി ചിത്രങ്ങള്‍ വരയ്ക്കാം, വര്‍ണ്ണപ്പെന്‍സിലോ, ക്രയോണോ, ജലച്ചായമോ മറ്റോ ഉപയോഗിച്ചുള്ള പെയിന്റിങ്ങുകളുമാകാം. ഇവ സ്‌കാന്‍ ചെയ്‌തോ ചിത്രം മൊബൈലില്‍ പകര്‍ത്തിയോ മെയ് നാലിന് മുമ്പായി റമസൗേ്യേ. സലൃമഹമുീെേ@ഴാമശഹ. രീാ എന്ന ഇ മെയില്‍ വിലാസത്തിലേയ്ക്ക് അയക്കണം. ഈ സ്‌നേഹസമ്മാനത്തോടൊപ്പം സ്വന്തം പേര്, വയസ്, മേല്‍വിലാസം എന്നിവ കൂടി ഉള്‍പ്പെടുത്തണം. ഈ ചിത്രങ്ങള്‍ തപാല്‍ വകുപ്പ് അവ എത്തേണ്ട സ്ഥലങ്ങളിലെ തപാല്‍ ഡിവിഷണല്‍ ഓഫിസിലേയ്ക്ക് അയച്ചു കൊടുക്കും. ഡിവിഷണല്‍ ഓഫീസുകളില്‍ കത്തുകളും ചിത്രങ്ങളും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് മനോഹരമായ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ് കുട്ടികള്‍ ആര്‍ക്കാണോ അവ അയച്ചത് അവരിലേക്ക് തപാല്‍ വകുപ്പ് എത്തിക്കും. തികച്ചും സൗജന്യമായാണ് തപാല്‍ വകുപ്പിന്റെ ഈ പദ്ധതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago