HOME
DETAILS
MAL
അനാവശ്യ യാത്രകള്‍ കൂടുന്നു: കോഴിക്കോട്-മലപ്പുറം അതിര്‍ത്തി പൊലിസ് കല്ലിട്ട് അടച്ചു
backup
April 25 2020 | 10:04 AM
കോഴിക്കോട്: ലോക്ക് ഡൗണ്‍ നിലനില്‍ക്കെ ആളുകള്‍ നിയന്തണമില്ലാതെ അതിര്‍ത്തി വഴി യാത്രകള്‍ നടത്തുന്നത് തടയാനായി കോഴിക്കോട്-മലപ്പുറം ജില്ലാ അതിര്‍ത്തി പൊലിസ് അടച്ചു. മുക്കം ജനമൈത്രി പൊലിസിന്റേതാണ് നടപടി. വാലില്ലാപ്പുഴ-പുതിയനിടം റോഡ്,തേക്കിന്‍ ചുവട്-തോട്ടുമുക്കം റോഡ്,പഴംപറമ്പ്-തോട്ടുമുക്കം എടക്കാട് റോഡ്,പനംപിലാവ്-തോട്ടുമുക്കം റോഡ് എന്നിവിടങ്ങളിലുള്ള അതിര്‍ത്തികളാണ് പൊലിസ് കരിങ്കല്ലുകൊണ്ട് അടച്ചത്.
അതേസമയം, മതിയായ രേഖകളുമായി എത്തുന്നവരെ കൂഴിനക്കി പാലം, എരഞ്ഞി മാവ് ചെക്ക്‌പോസറ്റുകള്‍ വഴി കടത്തിവിടും.മുക്കം ജനമൈത്രി സബ് ഇന്‍സ്‌പെക്ടര്‍ അസൈന്‍, എ.എസ്.ഐ. സലീം മുട്ടാത്ത്, ഹോം ഗാര്‍ഡ് സിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് റോഡുകള്‍ അടച്ചത്. കരിങ്കല്ലുകള്‍ ലോറിയില്‍ എത്തിച്ചാണ് റോഡുകള്‍ അടച്ചത്. പ്രദേശത്ത് പരിശോധന കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."