സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ് : ഏഴ് പേര് രോഗമുക്തരായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഏഴ് പേര് കൂടി രോഗമുക്തരായെന്ന ആശ്വാസ വര്ത്തയുമുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍, ജില്ല തിരിച്ച്
- കോട്ടയം- 3
- കൊല്ലം- 3
- കണ്ണൂര്‍- 1
ഇതോടെ മൊത്തം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 457 ആയി. 116 പേരാണ് ചികിത്സയിലുള്ളത്.
കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ആരോഗ്യ പ്രവര്‍ത്തകയുമുണ്ട്. കോഴിക്കോട് 84 കാരന് രോഗം ഭേദമായതും ആശ്വാസം പകരുന്നു. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂരിയാട്ട് അബൂബക്കറിനാണ് രോഗം മാറിയത്. ഇയാള്‍ക്ക് ഗുരുതരമായ മറ്റുരോഗങ്ങളുമുണ്ടായിരുന്നു.
പ്രവാസികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കേരളം സ്വീകരിച്ച കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അഭിനന്ദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ കേരളം സ്വീകരിച്ച നടപടി വീഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്ര വിദേശകാര്യസെക്രട്ടറിയാണ് ചീഫ് സെക്രട്ടറിയെ അഭിനന്ദനമറിയിച്ചത്. ഈ നടപടി മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണെന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കേരളത്തില്‍ നിബന്ധനകളോടെ ഇളവുകള്‍ അനുവദിക്കുകയാണ്. തീവ്ര ബാധിത പ്രദേശങ്ങളല്ലാത്തിടങ്ങളില് കടകള്‍ തുറക്കാം. തുറക്കും മുമ്പ് അണുമുക്തമാക്കണം. സുരക്ഷാ മുന്‍ കരുതലുകളില്ലാതെ വരുന്നവരെ തടയണം. ചില സ്വകാര്യ ആശുപത്രികളില്‍ മുന്‍ കരുതല്‍ കുറവെന്ന പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."