വോട്ടിങ് മെഷിനിലെ തട്ടിപ്പ്: വോട്ടിങ് മെഷിനിലെ തട്ടിപ്പ്: ജില്ലാ കലക്ടറേയും എസ്.പിയെയും സ്ഥലംമാറ്റി
ഭോപ്പാല്‍: മധ്യപ്രദേശിലെ ബിന്ദില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ (ഇ.വി.എം) അരങ്ങേറിയ വന്‍ തട്ടിപ്പ് പുറത്തായതിന് പിന്നാലെ ജില്ലാ കലക്ടറെയും എസ്.പിയെയും സ്ഥലംമാറ്റി.
ജില്ലാ കലക്ടര്‍ ടി. ഇളയരാജ, പൊലിസ് സൂപ്രണ്ട് അനില്‍ സിങ് കുശ്്‌വ എന്നിവരെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ബസന്ത് പ്രതാപ് സിങ് സ്ഥലംമാറ്റിയത്.
ഈ മാസം ഒന്‍പതിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനായി എത്തിച്ച വോട്ടിങ് യന്ത്രത്തിലാണ് തകരാര്‍ കണ്ടെത്തിയത്. ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ടുരേഖപ്പെടുത്തുന്നതായിട്ടാണ് കണ്ടെത്തിയത്. തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഇലക്ഷന്‍ കമ്മിഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറോട് ആവശ്യപ്പെട്ടിരുന്നു.
മൂന്ന് ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് പകരം ചുമതല നല്‍കണമെന്നും സര്‍ക്കാരിനോട് കമ്മിഷന്‍ നിര്‍ദേശിച്ചു. ജില്ലയിലെ 17 ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങളും കമ്മിഷന്‍ തേടിയിട്ടുണ്ട്. അതേസമയം ഇ.വി.എം യന്ത്രം ഹാക്ക് ചെയ്യപ്പെട്ടുവെന്ന ആരോപണം മധ്യപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നിഷേധിച്ചു. യന്ത്രങ്ങളെല്ലാം സുരക്ഷിതമാണെന്നും ഡെമോ പ്രദര്‍ശനത്തിലുണ്ടായ തകരാര്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
വി.വി പാറ്റ് സംവിധാനത്തോടെയുള്ള ഇ.വി.എമ്മായിരുന്നു ഇവിടെ ഉപയോഗിച്ചത്. വോട്ട് ബട്ടണ്‍ അമര്‍ത്തിയാല്‍ സ്്‌ലിപ്പ് കാണുകയും അത് രേഖപ്പെടുത്തിയ വോട്ട് തന്നെയാണോ എന്ന് ഉറപ്പാക്കുകയും ചെയ്യുന്ന സംവിധാനമാണ് വി.വി.പാറ്റ്. എന്നാല്‍, ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തുന്ന സ്്‌ലിപ്പ് ലഭിച്ചപ്പോഴായിരുന്നു തട്ടിപ്പ് പുറത്തായത്.
നേരത്തെ ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പില്‍ ബി.എസ്.പി നേതാവ് മായാവതിയും എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്്‌രിവാളും വോട്ടിങ് മെഷിനില്‍ വ്യാപക ക്രമക്കേട് നടന്നതായി ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."