മരിച്ചാലും ജീനുകള്‍ മരിക്കില്ല
മരണാന്തരം മനുഷ്യന്റെ ശരീരത്തിലെ ജീനുകള്‍ ദിവസങ്ങളോളം നശിക്കാതെ കിടക്കുമെന്ന് പഠനം. മരണത്തിനു ശേഷം ശരീരത്തിലെ വ്യതിയാനങ്ങളെക്കുറിച്ച് പരീക്ഷണം നടത്തുന്ന ശാസ്ത്രസംഘമാണ് പുതിയ കണ്ടെത്തലിനു പിന്നില്‍. വാഷിങ്ടണ്‍ യൂനിവേഴ്‌സിറ്റിലെ മൈക്രോബയോളജിസ്റ്റായ പീറ്റര്‍ നോബിള്‍ നടത്തിയ പരീക്ഷണത്തിലാണ് മരിച്ചാലും ജീനുകള്‍ മരിക്കുന്നില്ലെന്ന് കണ്ടെത്തിയത്.
ആയിരത്തോളം മൃതശരീരങ്ങളില്‍ നിന്നും കരളിലും രക്തത്തിലും അടങ്ങിയ ജീനുകള്‍ (പോസ്റ്റ്‌മോര്‍ട്ടം ജീന്‍) മത്സ്യത്തിലും ചുണ്ടെലിയിലും കുത്തിവച്ച് നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മത്സ്യങ്ങളില്‍ നാലു ദിവസവും ചുണ്ടെലിയില്‍ രണ്ട് ദിവസവും ജീവിക്കുമെന്ന്് ഇവര്‍ വിശദീകരിക്കുന്നു. മരണ ശേഷം ജീനുകളും നശിച്ച് പോകുമെന്ന് വിശ്വസിച്ചിരുന്ന ശാസ്ത്രലോകത്തിന് ഈ കണ്ടുപിടുത്തം ഒരുപാട് പഠനങ്ങള്‍ക്ക് വഴിവെക്കുന്നതാണ്.
ഇത്തരം പോസ്റ്റ്‌മോര്‍ട്ടം ജീനുകള്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാം. ചില ജീനുകള്‍ക്ക് ദഹന പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാനും, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും മാനസിക പിരിമുറക്കങ്ങള്‍ കുറയ്ക്കാനും കഴിവുണ്ട്്.
ഗര്‍ഭിണിയായിരിക്കെ മരിച്ച സ്ത്രീകളില്‍ ഭ്രൂണത്തിലും നശിക്കാത്ത ജീനുകള്‍ കണ്ടെത്തി. എന്നാല്‍ ഇത്തരം ജീനുകള്‍ ഉപയോഗിക്കുന്നത് വഴി അര്‍ബുദരോഗം വരാന്‍ കാരണമാകും. രോഗികളില്‍ നിന്നുള്ള ജീന്‍ സ്വീകരിക്കലും അര്‍ബുദരോഗത്തിന് സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ജീനുകളെ കുറിച്ച് കൂടുതല്‍ പഠനങ്ങളാണ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."