എസ്.എസ്.എല്‍.സി മൂല്യനിര്‍ണയ ക്യാംപുകള്‍ വ്യാഴാഴ്ച തുടങ്ങും
കക്കട്ടില്‍: എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം വ്യാഴാഴ്ച ആരംഭിക്കും. കണക്ക് പരീക്ഷ വീണ്ടും നടത്തിയതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച തുടങ്ങാനിരുന്ന ക്യാംപ് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. ഒന്നാംഘട്ട മൂല്യനിര്‍ണയം 12ന് അവസാനിക്കും. 17ന് തുടങ്ങി 25ന് അവസാനിക്കുന്ന രീതിയിലാണ് രണ്ടാംഘട്ട മൂല്യനിര്‍ണയം ക്രമീകരിച്ചിരിക്കുന്നത്. കൊയിലാണ്ടി, പയ്യോളി, നടക്കാവ്, ചാലപ്പുറം എന്നിവിടങ്ങളില്‍ സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ്, അറബിക്, ഉറുദു, സംസ്‌കൃതം, ബയോളജി, എന്നീ വിഷയങ്ങളുടെ മൂല്യനിര്‍ണയം നടക്കും. ഐടി പ്രായോഗിക പരീക്ഷ നേരത്തെ പൂര്‍ത്തിയായതാണ്. അറബിക് പേപ്പറിന്റേത് മലപ്പുറം, എണാകുളം എന്നീ ക്യാംപുകളിലാണ് നടക്കുക. കണക്ക് പരീക്ഷ മാറ്റി നടത്തേണ്ടി വന്നതിനാലാണ് മൂല്യനിര്‍ണയം മുന്‍നിശ്ചയിച്ചതിലും വൈകി നടത്തേണ്ടി വന്നത്. നേരത്തെ 27ന് പരീക്ഷ അവസാനിക്കുന്ന രീതിയില്‍ ആയിരുന്നു സജ്ജീകരണങ്ങള്‍. സയന്‍സ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്ക് മൂല്യനിര്‍ണയം നിര്‍ബന്ധമാണ്.
എന്നാല്‍ ക്യാംപുകളില്‍ മിക്കയിടങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെയും, ശുദ്ധജലക്ഷാമവും പരാതികള്‍ക്ക് ഇടനല്‍കാറുണ്ടെങ്കിലും ഇവയൊക്കെ പരമാവധി ഒഴിവാക്കി ക്യാംപുകള്‍ ഒരുക്കുന്നതിനുള്ള തയാറെടുപ്പിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."