HOME
DETAILS
MAL
മാനന്തവാടി ബിവറേജ് ഔട്ട്ലെറ്റ് സമരം; പൊലിസ് നടപടി പ്രതിഷേധാര്‍ഹമെന്ന്
backup
April 03 2017 | 19:04 PM
കല്‍പ്പറ്റ: മാനന്തവാടി ബിവറേജ് കോര്‍പ്പറേഷന്റെ മുന്നില്‍ മാസങ്ങളായി ആദിവാസികള്‍ നടത്തി വന്ന സമരത്തെ സര്‍ക്കാര്‍ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തി ജയിലിലടക്കപ്പെട്ട സംഭവത്തില്‍ ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ അപലപിച്ചു. സമൂഹത്തിന്റെ താഴെത്തട്ടിലെ നിര്‍ധനരായ ആദിവാസി വിഭാഗത്തെ സംരക്ഷിക്കുന്നതിന് വേണ്ടി നിര്‍മിച്ച 'ആദിവാസി അതിക്രമ നിയമം' സംരക്ഷിച്ച് നടപ്പിലാക്കേണ്ട പൊലിസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ കിരാത നടപടി സ്വീകരിച്ച് ജയിലിലടച്ചത്. ഇക്കാര്യത്തില്‍ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷനും സമഗ്ര അന്വേഷണം നടത്തി സത്വര നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."