വിലക്കയറ്റത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ മത്സരിക്കുന്നു: ഉമ്മന്‍ചാണ്ടി
മലപ്പുറം: വിലക്കയറ്റത്തിന്റെ കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ മത്സരം നടക്കുകയാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് തെരഞ്ഞെടുപ്പ് അവലോകന യോഗത്തിനു ശേഷം മലപ്പുറത്തു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
അവശ്യസാധനങ്ങളുടെ വിലക്കയറ്റം ജനങ്ങള്‍ക്കു പ്രഹസനമാകുകയാണ്.
സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിനു വിലകൂട്ടി. അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ വില കുറയുമ്പോള്‍ ഇവിടെ വില കൂടുതന്നതിന്റെ രസതന്ത്രം മനസിലാകുന്നില്ല. അഞ്ചു വര്‍ഷം വിലയറ്റമുണ്ടാകില്ലെന്നു പറഞ്ഞാണ് ഇടതുസര്‍ക്കാര്‍ ഭരണത്തിലേറിയത്. എന്നാല്‍ അരിയടക്കമുള്ള സാധനങ്ങള്‍ക്കു തോട്ടാല്‍പൊള്ളുന്ന വിലയാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി വലിയ പ്രതീക്ഷയിലാണ്. യു.ഡി.എഫിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനം മണ്ഡലത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."